ഉയരങ്ങളിൽ സിയാൽ; വരുമാനത്തിൽ വമ്പൻ കുതിപ്പ്, പുതിയ നേട്ടവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

By Web Team  |  First Published Sep 5, 2024, 8:03 AM IST

മുൻ വർഷത്തെ 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിയാൽ മറികടന്നത്


കൊച്ചി:വരുമാനത്തിൽ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 2023-24 സാമ്പത്തിക വര്‍ഷം 1014 കോടിയാണ് സിയാലിനുള്ള വരുമാനം. മുൻ വർഷത്തെ 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അഥവാ സിയാൽ മറികടന്നത്. 2022-23സാമ്പത്തിക വര്‍ഷത്തിൽ 770.9 കോടി രൂപയായിരുന്നു വരുമാനം.

ഇതാണിപ്പോള്‍ 1000 കോടിയും കടന്ന് 1014 കോടിയിലെത്തി നില്‍ക്കുന്നത്. 1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയുമാണ്. വരുമാനത്തിൽ മുൻ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വികസനപദ്ധതികളുമായി യാത്രക്കാരെ കൂടുതൽ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാൽ.

Latest Videos

undefined

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തുടർന്നും ഒട്ടേറെ വികസന പരിഷ്കരണപദ്ധതികളാണ് നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെർമിനൽ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെർമിനലിന്‍റെ വലിപ്പം കൂട്ടുന്നതും പരിഗണിക്കുന്നു. 150 കോടിയിലധികം ചെലവിട്ട് വാണിജ്യമേഖല അഥമാ കൊമേഴ്സ്യൽ സോൺ ഒരുക്കാനും പദ്ധതിയുണ്ട്.

മന്ത്രി കസേര വിട്ടുകൊടുക്കാതെ എകെ ശശീന്ദ്രൻ, എൻസി‍പിയിൽ പ്രതിസന്ധി; തോമസ് കെ തോമസ് മുഖ്യമന്ത്രിയെ കാണും

ഫ്യൂസൂരിയ കെഎസ്ഇബിയോട് സ്കൂളിന്‍റെ മധുര പ്രതികാരം! വൈദ്യുതി വിറ്റ് കാശുണ്ടാക്കുകയാണ് കുറിച്ചിത്താനം ഗവ. സ്കൂൾ

 

click me!