വീട് നൽകുമ്പോൾ മുന്നിൽ ഭരണാധികാരിയുടെ ചിത്രം വെക്കുന്നത് ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടി: മുഖ്യമന്ത്രി

By Web TeamFirst Published Jan 31, 2024, 7:16 PM IST
Highlights

 തിരുവനന്തപുരത്ത് സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച യൂത്ത് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: ഭവന പദ്ധതിയിൽ വീട് വച്ച് നൽകുമ്പോൾ, വീടിന് മുന്നിൽ ഭരണാധികാരിയുടെ ചിത്രം വെക്കുന്നത് ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം പറഞ്ഞപ്പോൾ കേരളം പറ്റില്ലെന്ന് നിലപാടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച യൂത്ത് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ യുവാക്കൾക്ക് സാമൂഹിക പ്രതിബദ്ധത കൂടുതലാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. 2018 ലെ പ്രളയവും കൊവിഡ് പ്രതിരോധവുമെല്ലാം അതിന്റെ തെളിവാണ്. സാമൂഹിക ഇടപെടൽ നടത്താതെ മാറി നിൽക്കുന്ന ചെറുപ്പക്കാർ കേരളത്തിലുണ്ട്. തെറ്റായ വഴിയിൽ സഞ്ചരിക്കുന്നവരുമുണ്ട്. അവരെ കൂടി നല്ല വഴിയിൽ എത്തിക്കണം. ഫോണിലേക്ക് ചുരുങ്ങുന്ന ചെറുപ്പക്കാരുണ്ടെന്നും തുടർച്ചായ ശ്രമത്തിലൂടെ എല്ലാവരെയും കൂടിച്ചേരലുകളിലേക്കും സേവനങ്ങളിലേക്കും എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Latest Videos

നിസാരമായി കാര്യങ്ങൾക്ക് പോലും കേരളത്തിൽ യുവാക്കൾ പലരും ആത്മഹത്യ ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങൾ അനുഭവിക്കുന്നവര്‍ക്ക് അത് വലിയ കാര്യമായിരിക്കാം. പക്ഷെ ആത്മഹത്യയിൽ നിന്ന് അത്തരം ആളുകളെ പിന്തിരിപ്പിക്കണം. ആളുകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ പാടില്ല. സാധാരണക്കാരയ ആളുകൾക്ക് വീട് നൽകുമ്പോൾ അതിൽ ഭരിക്കുന്നവരുടെ ചിത്രം വെക്കുന്നത് ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് പോലെയുള്ള പരിപാടിയാണ്. കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്തപ്പോൾ കേരളം പറ്റില്ലെന്ന് നിലപാടെടുത്തതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!