അവസരവാദത്തിന്റെ മൂർത്തി, വിരട്ടിക്കളയാമെന്ന് കരുതണ്ട: ഗവർണറെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Dec 13, 2023, 1:08 PM IST
Highlights

സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണർ ആളുകളെ നിയമിച്ചത് ആര് തന്ന പട്ടിക പ്രകാരമാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

കോട്ടയം: കേരളത്തിന്റെ പ്രശ്നങ്ങൾക്കൊപ്പം നിലനിൽക്കേണ്ടയാളാണ് ഗവർണറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനാണ് ഗവർണർ ഡൽഹിയിൽ പോയത്. ഗവർണർ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കേണ്ട പരിപാടിയാണോ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവർണർ ഗവർണറായി നിൽക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരട്ടി കളയാം എന്ന് കരുതേണ്ട. ആ സ്ഥാനത്ത് ഇരുന്നു കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളെ ചെയ്യാവൂ. അവസരവാദത്തിന്റെ മൂർത്തീ ഭാവമാണ് ആരിഫ്‌ മുഹമ്മദ് ഖാൻ.  എന്നാൽ ഇതൊന്നും കേരളത്തോട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos

സർവകലാശാലകളിലെ സെനറ്റിലേക്ക് ഗവർണർ ആളുകളെ നിയമിച്ചത് ആര് തന്ന പട്ടിക പ്രകാരമാണെന്ന് അദ്ദേഹം ചോദിച്ചു. എന്തോ ആയുധങ്ങൾ കയ്യിൽ ഉണ്ടെന്നാണ് ഗവർണറുടെ ഭാവം. ഏത് രീതിയിലാണ് ഗവർണർ സർവകലാശാലയിൽ ആളുകളെ നിയമിച്ചതെന്ന് മുഖ്യമന്ത്രി. ആർഎസ്എസ് പറയുന്ന ആളുകളെയാണ് നിശ്ചയിക്കുന്നത്. ആർഎസ്എസ് എന്നത് നിങ്ങൾക്ക് യോഗ്യതയായിരിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അങ്ങനെയല്ലെന്നും പറഞ്ഞു.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

click me!