മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു
കാസർകോട്: ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായി കാറോടിച്ചെന്ന് പരാതി. കാസര്‍കോട് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. മഡിയന്‍ മുതല്‍ കാഞ്ഞങ്ങാട് വരെ ആംബുലന്‍സിന് മുന്നില്‍ കെഎല്‍ 48 കെ 9888 എന്ന കാര്‍ വഴി തടഞ്ഞ് ഓടിച്ചു. സംഭവത്തിൽ ആംബുന്‍സ് ഡ്രൈവര്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കി.
സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ. നിർത്താതെ ഹോണടിച്ചിട്ടും കാർ മാറിയില്ല. മറ്റ് വാഹനങ്ങൾ സൈഡ് നൽകിയിട്ടും കാർ മുന്നിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല. പ്രാഥമിക അന്വേഷണത്തിൽ കാർ വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ളതാണ്. ഇത് കൊടുവള്ളി സ്വദേശി മുഹമ്മദ് സഫ്‌വാൻ്റേതാണെന്നാണ് വിവരം.
undefined
ആംബുലൻസ് ഡ്രൈവർ ഡെയ്‌സണാണ് പരാതി നൽകിയത്. കാസടകോട്ടെ ആശുപത്രിയിൽ നിന്നാണ് രോഗിയുമായി വാഹനം കാഞ്ഞങ്ങാടേക്ക് വന്നത്. ബേക്കൽ ഫോർട്ട് മുതലാണ് കാർ ആംബുലൻസിൻ്റെ മുന്നിലെത്തിയതെന്ന് ഡെയ്സൺ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ആർടിഒ രാജേഷ് പറഞ്ഞു.