നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ അംഗീകാരം; കേന്ദ്രത്തിനെതിരെ വിമർശനം കരടിലുണ്ടെന്ന് സൂചന

By Web TeamFirst Published Jan 18, 2024, 12:19 PM IST
Highlights

സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം : ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തിന്റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ കരടാണ് അംഗീകരിച്ചത്. മുഖ്യമന്ത്രി ആവശ്യമായ മാറ്റങ്ങൾ ചേർത്ത് കരട് അംഗീകാരത്തിനായി ഗവർണ്ണ‌ർക്ക് കൈമാറും. സർക്കാറുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാണെങ്കിലും പ്രസംഗം വായിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. കരടിൽ കേന്ദ്രത്തിനെതിരെ വിമർശനമുണ്ടെന്നാണ് വിവരം. കരടിൽ ഗവർണ്ണർ വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

'തൃശ്ശൂർ സീറ്റ് ബിജെപിക്ക് കിട്ടാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് സംശയം': വിഡി സതീശൻ

Latest Videos

 

 


 

click me!