ഡ്രൈവർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി; ബസ് ജീവനക്കാർ തലപ്പാടിയിൽ പ്രതിഷേധിക്കുന്നു

By Web Team  |  First Published May 17, 2020, 11:09 PM IST

പയ്യന്നൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയി ലോക്ഡൗണിൽ കുടുങ്ങിയവരെ തിരിച്ചുകൊണ്ടുവരികയായിരുന്നു ബസ് ജീവനക്കാർ. 


കാസർകോട്: കാസർകോട് തലപ്പാടിയിൽ ബസ് ഡ്രൈവർമാരെ പൊലീസ് മർദ്ദിച്ചതായി പരാതി. ഹൈദരാബാദിൽ നിന്ന് മലയാളികളുമായി എത്തിയ ബസ് ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. ജീവനക്കാർ തലപ്പാടി ചെക്ക്പോസ്റ്റിലെ ഹെൽപ് ഡെസ്കിനുമുന്നിൽ പ്രതിഷേധിക്കുകയാണ്.

ഡ്രൈവർമാരായ റിനാഷ്, നിഷാന്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. പയ്യന്നൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയി ലോക്ഡൗണിൽ കുടുങ്ങിയവരെ തിരിച്ചുകൊണ്ടുവരികയായിരുന്നു ബസ് ജീവനക്കാർ. ഡ്രൈവർക്ക് പാസ്സില്ല‌ാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പൊലീസ് മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ പരാതി.  സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയ‌ാണെന്ന് പൊലീസ് പ്രതികരിച്ചു.

Latest Videos

click me!