ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു

By Web Team  |  First Published Dec 16, 2024, 11:17 PM IST

സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ കർണാടക സ്വദേശിയായ അയ്യപ്പ ഭക്തൻ മരിച്ചു


സന്നിധാനം: ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. ഇന്ന് വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്. വീഴ്ചയിൽ ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കേറ്റിരുന്നു. സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.
 

click me!