മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നതായി പരാതിയുയർന്നതിനാൽ പരിശോധന കർശനമാക്കിയിരുന്നു.
തൃശ്ശൂർ: തൃശ്ശൂരിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് മൃതദേഹത്തിൽ മത ചടങ്ങുകൾ നടത്താൻ ശ്രമം നടത്തിയെന്ന് പരാതി. തൃശ്ശൂരിലെ എംഐസി ജുമാ മസ്ജിദിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതശരീരം കുളിപ്പിക്കാൻ കൊണ്ടു വന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ ആംബുലൻസ് കസ്റ്റഡിയിലെടുത്തു. വരവൂർ സ്വദേശി ഖദീജയുടെതാണ് മൃതദേഹം.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹം നേരേ പള്ളിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നാണ് വിവരം. നേരത്തെയും ഇത്തരം സംഭവങ്ങൾ നടന്നതായി പരാതിയുയർന്നതിനാൽ പരിശോധന കർശനമാക്കിയിരുന്നു. ഖദീജയുടെ മൃതദേഹം ആരോഗ്യവകുപ്പ് അധികൃതരുടേയും പൊലീസിൻ്റെയും സാന്നിദ്ധ്യത്തിൽ പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കും.
undefined
പ്രോട്ടോക്കോൾ ലംഘിച്ചതിന് പള്ളി അധികൃതർക്കെതിരെയും ബന്ധുക്കൾക്കെതിരെയും കേസെടുക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാകളക്ടർ എസ് ഷാനവാസും അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona