ഹൈക്കോടതിയുടെ സ്റ്റേ വിചാരണ കോടതിയിൽ സമർപ്പിച്ചു; സുകുമാരന്‍ നായര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ചു

By Web Team  |  First Published Aug 14, 2024, 7:52 PM IST

ജി സുകുമാരൻ നായർക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
 

Arrest warrant against NSS General Secretary Sukumaran Nair withdrawn

കൊച്ചി: എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ചു. കേസ് നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് ഇന്ന് വിചാരണ കോടതിയിൽ സമർപ്പിച്ചതോടെയാണ് പിൻവലിച്ചത്. ജി സുകുമാരൻ നായർക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമായിരുന്നു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. കമ്പനി നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ
അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കമ്പനി നിയമങ്ങള്‍ പാലിച്ചല്ല എന്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലായിരുന്നു നടപടി. വൈക്കം താലൂക്ക് എന്‍എസ് എസ് യൂണിയന്‍ മുന്‍ പ്രസിഡന്‍റും മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ വിനോദ് കുമാറാണ് പരാതിക്കാരന്‍. പല തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

Latest Videos

'കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി, നാരീശക്തി ഇന്ത്യയുടെ സമ്പത്ത്'; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image