എസ്എസ്എൽസി പ്ലസ് ടു പരീക്ഷ; സ്കൂളുകളിൽ അണുനശീകരണം , വാർ റൂം ഇന്ന് തുറക്കും

By Web Team  |  First Published May 23, 2020, 11:00 AM IST

അണുനശീകരണം നടത്തിയ ശേഷം സ്കൂളുകൾ അടച്ചിടും. സാനിറ്റൈസര്‍ അടക്കം എല്ലാ സുരക്ഷാ മുൻകരുതലും പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികൾക്ക് ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.


തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ .സ്കൂളുകൾ അണുവിമുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അണുനശീകരണ ലായനി ഉപയോഗിച്ച് ക്സാസ് മുറികളും സ്കൂൾ പരിസരവും ശുചിയാക്കി തുടങ്ങി. അതിന് ശേഷം ക്ലാസ് മുറികൾ അടച്ചിടും .പിന്നീട് പരീക്ഷക്ക് വേണ്ടി മാത്രമെ തുറക്കു. 

അഗ്നി ശമന സേനയുടെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നത്. സാനിറ്റൈസര്‍ അടക്കം എല്ലാ സുരക്ഷാ മുൻകരുതലും പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികൾക്ക് ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. പരീക്ഷാ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള വാര്‍ റൂമും ഇന്ന് തുറക്കും.

Latest Videos

undefined

 

തദ്ദേശഭരണസ്ഥാപനങ്ങളുടേയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലാണ് സ്കൂളുകൾ അണുവിമുക്തമാക്കുന്നത്.  ഇന്നും നാളെയുമായി ഈ നടപടികൾ പൂർത്തിയാക്കും. പരീക്ഷ എഴുതാൻ വരുന്ന എല്ലാ കുട്ടികളെയും തെർമൽ സ്കാനിംഗിന് വിധേയമാക്കും. ഇതിനായി 5000 സ്കാനർ മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിദ്യാഭ്യാസവകുപ്പിന് കൈമാറി. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ വഴിയാണ് വിതരണം. രണ്ടര കോടി രൂപ ചെലവിട്ടാണ് സ്കാനർ വാങ്ങിയത്.

കുട്ടികൾക്കും അധ്യാപകർക്കുമായി വാർ റും തുറന്നു. ജില്ലാകേന്ദ്രങ്ങിലാണ് വാർ റൂം പ്രവർത്തിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി അപേക്ഷിച്ച കുട്ടികളുടെ പുതിയ കേന്ദ്രങ്ങൾ വൈകിട്ടോടെ പ്രസീദ്ധീകരിക്കും. 10,920 കുട്ടികളാണ് കേന്ദ്രം മാറ്റാനായി അപേക്ഷിച്ചത്. തീവ്രബാധിതമേഖലയിൽ പരീക്ഷ കേന്ദ്രങ്ങൾ ഇല്ല. എന്നാൽ അവസാനനിമിഷം പുതിയ തീവ്രബാധിതമേഖല വന്നാൽ ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗികളുടെ എണ്ണം കുടുന്ന സാഹചര്യത്തിൽ ഇത് മുൻകൂട്ടി കണ്ടുള്ള ക്രമീകരണം നടത്തുന്നുണ്ടെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. ചൊവ്വാഴ്ച രാവിലെ പ്ലസ് ടു പരീക്ഷകളും ഉച്ചക്ക് ശേഷം എസ്എസ്എൽസി പരീക്ഷയുമായി നടക്കുന്നത്.

click me!