​ഗുരുതര അണുബാധയുള്ള 19കാരിയ്ക്ക് ആംബുലൻസ് ലഭ്യമാക്കിയില്ല; ഡോക്ട‍ർ മോശമായി പെരുമാറിയെന്ന് കുടുംബം

By Web TeamFirst Published Nov 2, 2024, 1:03 PM IST
Highlights

ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തെങ്കിലും ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. 

തൊടുപുഴ: ഗുരുതര അണുബാധയുള്ള പെൺകുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരിൽ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. 

ഒക്ടോബ‍ർ 30-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാൽ, ഇതിനായി ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

Latest Videos

എന്നാൽ, ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ലെന്നും പെൺകുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ ഒരു അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്‌തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, സ്വകാര്യ വാഹനത്തിൽ പൊയ്‌ക്കോളാമെന്ന് അറിയിച്ച് പെൺകുട്ടിയും ബന്ധുക്കളും കോട്ടയത്തേക്ക് പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

READ MORE: വേണ്ടി വന്നാൽ ഇറാനിൽ എവിടെയും എത്തിച്ചേരാൻ ഇസ്രായേലിന് കഴിയും; മുന്നറിയിപ്പുമായി നെതന്യാഹു

click me!