'മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലി തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു'; എഐവൈഎഫ് ശിൽപശാലയിൽ വിമർശനം

By Web TeamFirst Published Jul 21, 2024, 6:21 PM IST
Highlights

കെഎസ്ആർടിസി ശമ്പള മുടക്കം, പിന്നാക്ക വിഭാ​ഗ വിദ്യാർഥികളുടെ സ്റ്റെപെന്‍ഡ് മുടക്കം എന്നിവ ഇടത് മനസ്സുളളവരില്‍ പോലും എതിര്‍ വികാരം സൃഷ്ടിച്ചുവെന്നും പറയുന്നു.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്ക് വിമര്‍ശനം. എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശില്‍പശാലയിലാണ് മുഖ്യമന്ത്രിക്ക് നേരെ വിമര്‍ശനമു‌യർന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിയും ധാഷ്ട്യവും ജനവികാരം എതിരാക്കിയെന്നും മുഖ്യമന്ത്രിയുടെ 'രക്ഷാപ്രവര്‍ത്തന' പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിഛായയെത്തന്നെ  ബാധിച്ചുവെന്നും ശിൽപശാലയിൽ അഭിപ്രായമുയർന്നു. നവകരേള സദസ് പൂര്‍ണ്ണമായും ഇടത് സ്വഭാവത്തിലുളളതായിരുന്നില്ല.

Read More... ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു, ജൂലൈ 24 മുതൽ വിതരണം ചെയ്യും

Latest Videos

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് താഴേത്തട്ടിലുളളവരെ ഇടതിന് എതിരാക്കി. സപ്ലൈക്കോ പ്രതിസന്ധി കാര്യങ്ങള്‍ രൂക്ഷമാക്കി. കെഎസ്ആർടിസി ശമ്പള മുടക്കം, പിന്നാക്ക വിഭാ​ഗ വിദ്യാർഥികളുടെ സ്റ്റെപെന്‍ഡ് മുടക്കം എന്നിവ ഇടത് മനസ്സുളളവരില്‍ പോലും എതിര്‍ വികാരം സൃഷ്ടിച്ചുവെന്നും പറയുന്നു. ശില്‍പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ ശനങ്ങളുയർന്നത്. 

Asianet News Live

click me!