തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെല്ലാം താപനില ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ കുതിച്ചുയർന്നുകൊണ്ടിരുന്ന ചൂടിൽ ആശ്വാസമായി കഴിഞ്ഞ ദിവസം പെയ്ത തകർപ്പൻ മഴ. കഴിഞ്ഞ ദിവസം രൂപപ്പെട്ട് ചക്രവാത ചുഴിക്ക് പിന്നാലെയാണ് തെക്കൻ കേരളത്തിലെ ജില്ലകളിൽ കാര്യമായ നിലയിൽ മഴ പെയ്തത്. ഇതിന് പിന്നാലെ തെക്കൻ കേരളത്തിലെ ജില്ലകളിൽ താപനിലയിൽ 6 ഡിഗ്രി സെൽഷ്യസ് വരെ കുറവുണ്ടായെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെല്ലാം താപനില ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്.
undefined
തിരുവനന്തപുരത്ത് 30 ഡിഗ്രിക്ക് മുകളിലായിരുന്ന താപനില ഇപ്പോൾ 27 ഡിഗ്രിയിലേക്ക് എത്തിയിട്ടുണ്ട്. കൊല്ലത്താകട്ടെ 30 ൽ നിന്ന് 26 ഡിഗ്രിയിലേക്കാണ് എത്തിയത്. പത്തനംതിട്ടയിലും ആലപ്പുഴയിലും ആറ് ഡിഗ്രിയോളം താപനില കുറഞ്ഞു. പത്തനംതിട്ട 33 ൽ നിന്ന് 27 ഡിഗ്രിയിലേക്കും ആലപ്പുഴ 34 ൽ നിന്ന് 28 ഡിഗ്രിയിലേക്കുമാണ് താപനില കുറഞ്ഞത്.
അതിനിടെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് സംബന്ധിച്ച അറിയിപ്പ്
20/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (20/11/2024 & 21/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
20/11/2024 & 21/11/2024: തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം