വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കൾ വന്ന് വാതിൽ ചവിട്ടിപ്പൊളിച്ചു. മുറിയിലെ കട്ടിലിൽ അവശനായി കിടക്കുകയായിരുന്നു ദർശൻ
തിരുവനന്തപുരം: വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കിള്ളി പങ്കജകസ്തൂരി ആശുപത്രിക്കടുത്ത് താമസിക്കുന്ന ദർശൻ (38) ആണ് മരിച്ചത്. വീട്ടുകാർ വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ സുഹൃത്തുക്കളെത്തി വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വായിൽ നിന്ന് നുര വന്ന് അവശനിലയിൽ കട്ടിലിൽ കിടക്കുകയായിരുന്നു ദർശൻ. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. കാട്ടാക്കടയിൽ തന്നെ അറിയപ്പെടുന്ന ക്യാമറമാനായിരുന്നു ദർശൻ. ഇവൻ്റുകൾ നടത്തുന്ന ജോലിയിലും ഏർപ്പെട്ടിരുന്നു.