'കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ട്'; രഹസ്യ അജണ്ട പുറത്തുവരണമെന്ന് മലയാലപ്പുഴ മോഹനൻ

By Web TeamFirst Published Oct 30, 2024, 6:25 PM IST
Highlights

കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ കണ്ണൂര്‍ കളക്ടര്‍ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും മലയാലപ്പുഴ മോഹനൻ ആരോപിച്ചു. കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണ്. കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടതാണ്. കൈക്കൂലി ആരോപണം ഉയര്‍ന്ന സംഭവത്തിലെ ബെനാമി ഇടപാടുകള്‍ അടക്കം പരിശോധിക്കണം. സംഭവത്തിന് പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. മരണത്തിലെ ദുരൂഹതയും നീങ്ങണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

ദിവ്യ യോഗത്തിനെത്തിയത് ആസൂത്രണം ചെയ്ത്, പ്രത്യാഘാതം അറിയാമെന്നു ഭീഷണി മുഴക്കി; റിമാൻഡ് റിപ്പോർട്ട് പുറത്ത്

പിപി ദിവ്യയെ കൈവിടാതെ സിപിഎം, പാർട്ടി നടപടി ഉടനില്ല, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ വിഷയം ചർച്ചയായില്ല

Latest Videos

 

click me!