അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 6 പേർ മെ‍ഡിക്കൽ കോളേജിൽ

By Web TeamFirst Published Oct 19, 2024, 7:42 AM IST
Highlights

ഇടുക്കിയിൽ കെഎസ്ആ‌‍ർടിസി അപകടത്തിൽ പരിക്കേറ്റ ആറ് പേരെ മെഡ‍ിക്കൽ കോളേജിലും നാല് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി മെഡിക്കൽ കോളജിലും 4 പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

click me!