എഡിജിപി അജിത് കുമാറിന്റെ 'കൊട്ടാരം' കവടിയാര്‍ പാലസിന് അരികെ, കോടികളുടെ ഭൂമി, പടുകൂറ്റന്‍ വീട്

By Web Team  |  First Published Sep 2, 2024, 12:00 PM IST

കവടിയാർ കൊട്ടാരത്തോട് ചേർന്നാണ് അജിത് കുമാർ വീട് പണിയുന്നത്. 2004 ലാണ് ഗോൾഫ് ക്ലബിന് സമീപം കൊട്ടാരത്തിൽ നിന്നും അജിത് കുമാർ 10 സെൻ്റ് വാങ്ങിയത്.


തിരുവന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാർ പുതിയതായി പണിയുന്ന വീടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊട്ടാരമെന്ന് അൻവർ ആരോപിച്ച എം ആര്‍ അജിത് കുമാറിന്‍റെ വീട് ഉയരുന്നത് തിരുവനന്തപുരം കവടിയാറിലാണ്. നഗരത്തിലെ കണ്ണായ സ്ഥലത്ത് പണിയുന്ന വീടിന്‍റെ പൈലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്.

കവടിയാർ കൊട്ടാരത്തോട് ചേർന്നാണ് അജിത് കുമാർ വീട് പണിയുന്നത്. 2004 ലാണ് ഗോൾഫ് ക്ലബിന് സമീപം കൊട്ടാരത്തിൽ നിന്നും അജിത് കുമാർ 10 സെൻ്റ് വാങ്ങിയത്. കവടിയാർ പാലസ് അവന്യുവിൽ ആദ്യത്തെ പ്ലോട്ടാണ് അജിത് കുമാറിന്‍റേത്. ഗോൾഫ് ലിങ്കിസിന്റെ മതിലിനോട് ചേർന്നാണ് അജിത് കുമാര്‍ പുതിയ വീട് പണിയുന്നത്. അണ്ടർഗ്രൗണ്ട് പാർക്കിംഗ് ഏരിയ അടക്കം രണ്ട് നിലകളാണ് വീടിന്‍റെ പ്ലാനിലുള്ളത്.  

Latest Videos

undefined

Also Read: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും, പകരം സാധ്യത 2 പേര്‍ക്ക്

എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ എംഎൽഎ ഉന്നയിച്ചിരിക്കുന്നത്. എം ആർ അജിത്ത് കുമാർ തിരുവനന്തപുരത്ത് കവടിയാറിൽ വലിയൊരു കൊട്ടാരം പണിയുന്നുണ്ട്. കവടിയാറിൽ 12000/15000 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് അജിത് കുമാർ പണിയുന്നതെന്നും പി വി അൻവർ ആരോപിക്കുന്നു. 15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!