അജിത്ത് കുമാറിന് പൊലീസ് മെഡൽ, തൽക്കാലം നൽകേണ്ടെന്ന് ഡിജിപി

By Web TeamFirst Published Oct 31, 2024, 7:31 PM IST
Highlights

അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു.

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആർ അജിത്ത് കുമാറിന് പൊലീസ് മെഡൽ. എന്നാൽ, അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്ന് ഡിജിപി തീരുമാനിച്ചു. നാളെയാണ് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ്. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് ഡിജിപി കത്തയക്കുകയായിരുന്നു. മെഡൽ പ്രാപിച്ചാലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് മെഡൽ നൽകാറില്ല.  തൃശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള ആരോപണങ്ങളെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന അജിത്ത് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയത്. നിലവിൽ അജിത്ത് കുമാറിനെതിരെ അന്വേഷണവും നടക്കുന്നുണ്ട്. 

Asianet News Live

Latest Videos

click me!