വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
ആലപ്പുഴ: ആവേശം സിനിമയിലെ 'അമ്പാൻ' സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിക്കുകയും അവ ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു എന്നാണ് ഇവര്‍ക്കെതിരെയുളള കേസ്..
യൂട്യൂബിൽ 4 ലക്ഷം ഫോളോവേഴ്സ് ഉള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലാണ് സ്വിമ്മിങ്ങ് പൂളൊരുക്കിയത്. കാറിനുള്ളിലെ രണ്ട് സീറ്റുകൾ മാറ്റി പ്ലാസ്റ്റിക് പടുത കൊണ്ട് സ്വിമ്മിങ്ങ് പൂൾ തയ്യാറാക്കുകയായിരിന്നു . തുടർന്ന് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളിൽ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. കൂടാതെ വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിടുകയും ചെയ്തു.
undefined
ഇതിൻ്റെ ദൃശ്യങ്ങൾ ട്യൂബിൽ പോസ്റ്റ് ചെയ്തു. യൂട്യൂബിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ആര്‍ടിഒ എൻഫോഴ്സ്മെൻറ് വിഭാഗം കാർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം പിടിച്ചെടുത്ത അധികൃതർ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിയുടെ വിശദീകരണം.