സാധനങ്ങൾ ഇറക്കാതെ 15000 രൂപ നോക്കുകൂലി; തലസ്ഥാനത്ത് ചുമട്ട് തൊഴിലാളികൾക്കെതിരെ നടപടി, 10പേരെ സസ്പെൻഡ് ചെയ്തു

By Web TeamFirst Published Oct 25, 2024, 4:48 PM IST
Highlights

നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി.സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: നോക്കുകൂലി വാങ്ങിയ കയറ്റിറക്ക് തൊഴിലാളികൾക്കെതിരെ നടപടി. സ്റ്റാച്യു -കന്‍റോണ്‍മെന്‍റ് പരിധിയിലെ യൂണിയനിൽപ്പെട്ട 10 പേരെയാണ് സസ്പെൻഡ് ചെയ്തത്. സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയിരുന്നു.

ഇതിനെതിരെ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.

ബലാത്സംഗ പരാതി; മുൻ എസ്‍പി സുജിത്ത് ദാസ് അടക്കമുള്ള പൊലീസുകാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തടഞ്ഞു

Latest Videos

ആരോപണം ആന്‍റണി രാജുവിന്‍റെ 'ടോർപിഡോ' എന്ന് തോമസ് കെ തോമസ്; 'മുഖ്യമന്ത്രി അവിശ്വസിക്കുമെന്ന് കരുതുന്നില്ല'

 

click me!