'നിലമ്പൂരിൽ വന്നത് കൂടി പോയാൽ 30 പേർ, പാർട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്രയേ ഉണ്ടാവൂ': ഗോവിന്ദൻ

By Web TeamFirst Published Oct 25, 2024, 5:54 PM IST
Highlights

പാലക്കാട്‌ എന്തായി?. പാലക്കാട്‌ ആളെ എത്തിച്ചത് ഷൂട്ടിംഗിന് എന്ന പേരിലാണ്. സിപിഎമ്മിനെ തോൽപ്പിക്കാൻ വർഗീയ വാദികൾ ഒപ്പം ചേരുകയാണ്. കോൺഗ്രസ്സ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. 

പാലക്കാട്‌: പിവി അൻവറിന്റെ പരിപാടിയെ പരിഹസിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. ആളുകളെ എണ്ണി പറയാം. നിലമ്പൂരിൽ വന്നത് കൂടി പോയാൽ 30 പേരായിരുന്നു. പാർട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവർ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോൺഗ്രസുകാരുമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

പാലക്കാട്‌ എന്തായി?. പാലക്കാട്‌ ആളെ എത്തിച്ചത് ഷൂട്ടിംഗിന് എന്ന പേരിലാണ്. സിപിഎമ്മിനെ തോൽപ്പിക്കാൻ വർഗീയ വാദികൾ ഒപ്പം ചേരുകയാണ്. കോൺഗ്രസ്സ്, ലീഗ്, ജമാഅത്തെ ഇസ്ലാമി സഖ്യമാണ്. പാലക്കാട്‌ സിപിഎം മത്സരിക്കുന്നത് ഒന്നാം സ്ഥാനത്ത് എത്താനാണ്. ഇവിടെ ബിജെപിയെ തോല്പിക്കാൻ കഴിയണം. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ കോൺഗ്രസിനെ തോൽപ്പിക്കണം. പ്രതിപക്ഷമൊക്കെ വെറുതെയാണ്. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്ത് മുഖ്യമന്ത്രിയാകാൻ 5 പേരുണ്ട്. തരൂർ, സതീശൻ, സുധാകരൻ, ചെന്നിത്തല, വേണുഗോപാൽ ഇവർ 5 പേർക്കും മുഖ്യമന്ത്രി ആകണം. ഷാഫി പറമ്പിൽ വെറും അശു മാത്രമാണ്. ഷാഫി ഒക്കെ ഈ 5 പേർക്കായുള്ള ആയുധം മാത്രമാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

Latest Videos

സരിൻ നടത്തിയ വിമർശനങ്ങൾ മറച്ചു വെക്കേണ്ടതില്ല. കരുണാകാരനുമായി ഒന്നിച്ചു ചേർന്നു പോയ മുന്നണി ആണ് എൽഡിഎഫ്. സരിൻ ഇടതുപക്ഷ മുന്നണിക്കാരനായി എന്ന് ധരിക്കേണ്ട. സരിൻ ഇടതുപക്ഷത്തിന്റെ തങ്കം പോലൊരു കേഡർ ആയി വളർന്നുവരുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. കേരളത്തിലേത് ലോകത്തിലെ വലിയ വലതു പക്ഷ മാധ്യമ ശൃംഘലയാണ്. എന്റെ വിരോധം ഇവിടെയുള്ള പത്രപ്രവർത്തകരോട് അല്ല. തെറ്റു പറ്റിയാൽ തെറ്റെന്നു പറയില്ല. വാർത്തകൾ എന്നും ഇടതു പക്ഷത്തിനെതിരെയാണ്. മാധ്യമ വാർത്ത അനുസരിച്ചു ചിന്തകളിൽ മാറ്റം വന്നാൽ പ്രശ്നമാണ്. അത് വേഗം അവസാനിക്കും എന്ന പ്രതീക്ഷ വേണ്ട. ഈ അജണ്ട തുടരും. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ വരുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ ഏറ്റവും കൂടുതലുള്ള നാടാണ് കേരളം. ലൈഫ് മിഷനിലൂടെ എല്ലാവർക്കും വീട് എന്നത് ലോകത്ത് തന്നെ പുതിയ അനുഭവമാകുമെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. 

തോമസ് കെ തോമസ് 100 കോടി വാഗ്ദാനം: പ്രതികരിച്ച് ആന്റണി രാജു, 'മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല'

https://www.youtube.com/watch?v=Ko18SgceYX8

 

click me!