തിരുവനന്തപുരത്ത് പനവിളയില്‍ മണ്‍തിട്ട ഇടിഞ്ഞ് അപകടം: തൊഴിലാളികള്‍ മണ്ണിനടയില്‍പ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി

By Web Team  |  First Published Jun 11, 2022, 10:55 AM IST

 രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. 


തിരുവനന്തപുരം: പനവിളയിൽ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപം അപകടം. മൺതിട്ട ഇടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. പരിക്കുകളോടെ ഒരാളെ പുറത്തെടുത്തു.  ദീപക് ബർമൻ (23) എന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കുടുങ്ങി കിടക്കുന്നയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. മോഡല്‍ സ്കൂള്‍ റോഡിനോട് ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞത്. 

അപകടം നടക്കുമ്പോൾ 63 ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. മോഡൽ സ്കൂൾ റോഡിനോട് ചേര്‍ന്ന ഭാഗമാണ് അടര്‍ന്ന് വീണത്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ റോഡിനോട് ചേര്‍ന്നുള്ള ഭാഗം കോൺക്രീറ്റ് കെട്ടി സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Latest Videos

click me!