ഇപ്പോൾ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10ൽ താഴെ സർക്കാർ ജില്ലാ ജനറൽ ആശുപത്രികളിൽ മാത്രമാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സിന് പരിശീലനത്തിന് അവസരം നൽകുന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം നടപ്പിലായാൽ സർക്കാർ സ്വകാര്യ ഭേദമന്യേ മെഡിക്കൽ കോളജ് ആശുപത്രികളിൽ പരീശീലനത്തിന് കളമൊരുങ്ങും.
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് എം ബി ബി എസ് പഠനം പൂർത്തിയാക്കി കേരളത്തിലെത്തുന്ന മെഡിക്കൽ വിദ്യാർഥികളുടെ ഇന്റൺഷിപ്പിനായി ഫീസ് ഈടാക്കരുതെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ നിർദേശം നടപ്പാകാതെ കേരളം. രണ്ട് തവണകളിലായി കമ്മിഷൻ നിർദേശം കേരളത്തിന് അയച്ചെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതോടെ വിദേശ സർവകലാശാലകളിൽ നിന്ന് മെഡിസിൻ ബിരുദം നേടിയെത്തിയ വിദ്യാർഥികൾക്ക് ലക്ഷങ്ങളാണ് ഈ വകയിൽ ചെലവാകുന്നത്.
മാത്രവുമല്ല കമ്മിഷൻ സർക്കുലർ അനുസരിച്ച് കിട്ടേണ്ട സ്റ്റൈപണ്ടും നിഷേധിക്കപ്പെടുകയാണ്. നിലവിൽ വിദേശ രാജ്യങ്ങളിലെ എം ബി ബി എസ് കഴിഞ്ഞെത്തുന്നവർക്ക് നാഷണൽ ഫോറിൻ ഗ്രാജ്വേറ്റ് മെഡിക്കൽ പരീക്ഷ പാസാകണം. ഈ പരീക്ഷ പാസായാൽ താൽകാലിക രജിസ്ട്രേഷൻ ലഭിക്കും. ഇത് വച്ച് വേണം ഇവിടെ പരിശീലനത്തിന് അപേക്ഷ നൽകണം. എന്നാൽ കേരളത്തിൽ പരിശീലനം ലഭിക്കാൻ മൂന്നും നാലും വർഷം രജിസ്റ്റർ ചെയ്ത് കാത്തിരിക്കേണ്ട സാഹചര്യമാണ്. അതിനു കാരണം കേരളത്തിലെ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികൾ ഒന്നും തന്നെ വിദേശ ബിരുദധാരികൾക്ക് പരിശീലന സൗകര്യം നൽകുന്നില്ല എന്നതാണ്.
undefined
ഇപ്പോൾ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട 10ൽ താഴെ സർക്കാർ ജില്ലാ ജനറൽ ആശുപത്രികളിൽ മാത്രമാണ് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സിന് പരിശീലനത്തിന് അവസരം നൽകുന്നത്. ദേശീയ മെഡിക്കൽ കമ്മിഷന്റെ നിർദേശം നടപ്പിലായാൽ സർക്കാർ സ്വകാര്യ ഭേദമന്യേ മെഡിക്കൽ കോളജ് ആശുപത്രികളിൽ പരീശീലനത്തിന് കളമൊരുങ്ങും . നിലവിൽ അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണത്തിന് പുറമേ പരമാവധി 15 ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് കുട്ടികളെ കൂടി ഉൾപ്പെടുത്താമെന്നും നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മാത്രവുമല്ല കേരള സർക്കാരിന്റെ തീരുമാനമനുസരിച്ച് വിദേശ ബിരുദം നേടി എത്തിയ മെഡിസിൻ വിദ്യാർഥികൾ പരിശീലനത്തിന് സർക്കാരിലേക്ക് പണം അടക്കുകയും വേണം. പരിശീലനത്തിന് അവസരം കിട്ടുമ്പോൾ ആദ്യഘട്ടത്തിൽ തന്നെ ഒരുമിച്ച് പണം അടക്കാനായിരുന്നു ഉത്തരവ്. ഇതിൽ പിന്നീട് ഇളവ് നൽകി മാസംതോറും പണം അടച്ചാൽ മതി എന്നാക്കി. 2020 ഡിസംബറിൽ കേരള സർക്കാർ ഇറക്കിയ ഉത്തരവ് അനുസരിച്ച് വിദേശ സര്‍വകലാശാലകളിൽ മെഡിക്കല്‍ പഠനം നടത്തിയവര്‍ക്ക് കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ പരിശീലനത്തിന് ഒരു ലക്ഷം രൂപക്ക് മേൽ ഫീസ് നൽകണം . സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജില്‍ നിന്ന് പഠിച്ചിറങ്ങിയവരാണെങ്കില്‍ പരിശീലനത്തിന് അരലക്ഷം രൂപ നല്‍കണം . വിദേശ ബിരുദമുള്ളവര്‍ക്ക് രജിസ്ട്രേഷന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണെന്നതിനാല്‍ ഈ തീരുമാനം വിദേശ മെഡിക്കൽ വിദ്യാർഥികളെ ഏറെ വലച്ചിരുന്നു.
സ്ഥിര രജിസ്ട്രേഷൻ കിട്ടാൻ ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശീലനം തേടണമെന്നതിനാൽ ഈ തുക അടച്ചേ മതിയാകൂ എന്നതായിരുന്നു സാഹചര്യം. നിലവിൽ സർക്കാർ ഈടാക്കുന്ന ഫീസ് ഇങ്ങനെ വിദേശ ഡിഗ്രി ആണെങ്കിൽ ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ ഫീസ് .
സ്വാശ്രയ മെഡിക്കല്‍ കോളജിൽ നിന്നിറങ്ങിയവരാണെങ്കില്‍ 60000 രൂപയും അടയ്ക്കണം . തീര്‍ന്നില്ല , ഡിഎൻബി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മോര്‍ട്ടം കണ്ട് പഠിക്കാൻ ഒരു വര്‍ഷത്തേക്ക് 25000 രൂപ ഫീസ് അടക്കണം . വിദേശ മെഡിക്കല്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികില്‍സരീതികള്‍ കണ്ട് പഠിക്കാൻ ഓരോ ചികില്‍സ വിഭാഗത്തിലേക്കും പതിനായിരം രൂപ എന്ന നിലയില്‍ മാസംതോറും പണം അടയ്ക്കണം.
വിദേശത്തുനിന്ന് പഠിച്ചുവന്നവര്‍ക്കും സ്വാശ്രയ മേഖലയിലെ വിദ്യാര്‍ഥികൾക്കും പൊതുജനാരോഗ്യ വിഷയത്തില്‍ പരിശീലനം നേടാൻ ഒരു വര്‍ഷത്തേക്ക് 60000 രൂപ അടയ്ക്കണം . കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രഫസറാകാൻ ആഗ്രഹിക്കുന്നവരാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സീനിയര്‍ റസിഡന്‍റ് ആയ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്തിരിക്കണമെന്ന നിബന്ധനയും ഉണ്ട് ഇതിനെതിരെ വിദേശ മെഡിക്കൽ പഠനം നേടിയെത്തിയവർ നാഷണൽ മെഡിക്കൽ കമ്മിഷനെ സമീപിച്ചതോടെയാണ് സർക്കാരിന് തിരിച്ചടി ഉണ്ടായത്.
മെഡിക്കൽ കമ്മിഷൻ സർക്കുലർ ഇങ്ങനെ
പരിശീലനത്തിന് വിദേശം സ്വദേശം എന്ന വേർതിരിവ് വേണ്ടെന്ന് മെഡിക്കൽ കമ്മിഷൻ സർക്കുലർ ഇറക്കി. എല്ലാവരേയും ഒരുപോലെ പരിഗണിക്കണം.ഇവിടുത്തെ ഹൗസ് സർജന്മാർക്ക് പരിശീലന കാലയളവിൽ എത്രരൂപ സ്റ്റൈപണ്ട് കൊടുക്കുന്നുവോ അത്രയും രൂപ തന്നെ വിദേശ സർലകലാശകളിൽ നിന്ന് പഠനം കഴിഞ്ഞെത്തിയവർക്കും നൽകണം. അവരിൽ നിന്ന് തുക സർക്കാർ ഈടാക്കണ്ട. മാത്രവുമല്ല പരിശീലനം നൽകാൻ സർക്കാർ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളിൽ അടക്കം സൗകര്യമുണ്ടാക്കണം.
എന്നാൽ ഈ നിർദേശത്തോട് കേരളം മുഖംതിരിച്ചിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. രണ്ട് തവണകളായി ദേശീയ മെഡിക്കൽ കമ്മിഷൻ സർക്കുലറായി കേരളത്തെ ഇക്കാര്യം ഓർമിപ്പിച്ചു. എന്നാൽ മന്ത്രിതല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ വകുപ്പിന് ലഭിച്ച സർക്കുലർ അനുസരിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടേറ്റിൽ നിന്ന് അനുകൂല തീരുമാനമെടുക്കണമെന്ന് കാട്ടി പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഒരു തവണ അല്ല . രണ്ടുതവണ. മാത്രവുമല്ല തെരഞ്ഞെടുക്കപ്പെട്ട 9 സ്ഥാപനങ്ങൾക്ക് ഒപ്പം കൂടുതൽ മെഡിക്കൽ സ്ഥാപനങ്ങളിൽ കൂടി പരിശീലനത്തിന് അവസരം ഒരുക്കാൻ ഉള്ള കൃത്യമായ വിവരങ്ങളും നൽകി.
പഠിച്ചെത്തുന്ന കുട്ടികൾക്ക് യഥാസമയം പരിശീലനം കിട്ടാതെ 3ഉം 4ഉം വർഷം കാത്തിരിക്കേണ്ട സാഹചര്യം, കേരളത്തിലെ ആറര ലക്ഷമെന്ന വാർഷിക ട്യൂഷൻ ഫീസ് കുറച്ചാൽ വിദേശങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കാനാകുമെന്നതടക്കം നിർദേശം അടക്കമാണ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ട് നൽകി. എന്നാൽ സർക്കാർ ഇതൊന്നും അറിഞ്ഞമട്ടില്ല.
വിവേചനം തുടരുന്നതോടെ വിദേശ പഠനം കഴിഞ്ഞെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ ആശങ്കയും തുടരുകയാണ്. എല്ലുമുറിയെ പണി എടുക്കണം. അതിന് സർക്കാരിന് പണം കൊടുക്കണം. കൃത്യ സമയത്ത് പരിശീലനവും ഇല്ല. കമ്മിഷൻ നിർദേശം അവഗണിച്ച് സർക്കാർ പണൺ ഈടാക്കൽ തുടരുന്നതിനാൽ സമരത്തിലേക്ക് നീങ്ങാനും ഇവർ ആലോചിക്കുന്നുണ്ട്.
പഠിക്കുന്നത് 18000ത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍; എന്തുകൊണ്ടാണ് യുക്രൈന്‍ പ്രിയമാകുന്നത്