കണ്ണൂർ വിമാനത്താവളത്തിൽ 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Asianet Malayalam  |  First Published Nov 16, 2021, 11:57 AM IST

കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 


കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ (kannur international airport) നിന്നും 51 ലക്ഷം രൂപയുടെ സ്വർണം (gold smuggling)  പിടികൂടി. 1040 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ ആറളം സ്വദേശി എം.ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്നും സ്വർണം പിടികൂടിയത്. 

കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വൻ സ്വർണവേട്ട നടന്നിരുന്നു.  മൂന്ന് യാത്രികരിൽ നിന്നായി 4.700 കിലോ ഗ്രാം സ്വർണ്ണമാണ് വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട്  സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീൽ ശരീരത്തിൽ ഒളിപ്പിച്ചുമാണ്  സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്നു പേരിൽ നിന്നുമായി പിടികൂടിയത്.

Latest Videos

click me!