എറണാകുളത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്: ഒരു കുടുംബത്തിലെ 12 പേർക്ക് ഉള്‍പ്പടെ 47 പുതിയ കേസുകള്‍

By Web Team  |  First Published Jul 11, 2020, 7:52 PM IST

ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള  11, 5, 45,17, 2, 9, 13,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 


കൊച്ചി: എറണാകുളം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 47 പേർക്ക് രോഗം കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 30 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ രോഗ ഉറവിടവും അവ്യക്തമാണ്. ആലുവക്കടുത്ത് കീഴ്മാട് ഒരു കുടുംബത്തിലെ 12 പേർക്ക് കൊവിഡ് രോഗം സമ്പർക്കത്തിലൂടെ പകർന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുടെ വീട്ടിൽ വിവാഹ ഉറപ്പിക്കൽ ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗം പകർന്നത്. ആലുവ നഗരസഭയിലെ രണ്ട് ശുചീകരണ തൊഴിലാളികൾക്കും, സെക്യൂരിറ്റി ജീവനക്കാരനും അടുത്ത ബന്ധുവിനും രോഗം സ്ഥിരീകരിച്ചു. ചെല്ലാനത്ത് 4 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഈ മേഖലയിൽ മാത്രം രോഗികൾ 15 പേരായി. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 274 ആയി.

ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള  11, 5, 45,17, 2, 9, 13,16 ,42 ,36 ,47 ,69 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 38 വയസ്സുള്ള കവളങ്ങാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാം തന്നെ ഇദ്ദേഹത്തിന്റെ കുടുംബത്തിൽ നടന്ന വളയിടൽ ചടങ്ങിൽ പങ്കെടുത്തവരാണ്. ഇന്ന് 67 വയസ്സുള്ള വെളിയത്തുനാട് സ്വദേശി ആലുവ, മരട് മാർക്കറ്റുകൾ സന്ദർശിച്ചിട്ടുണ്ട്. ആലുവയിലെ ഒരു കമ്പനിയിൽ സെക്യൂരിറ്റി ഗാർഡായ 67 വയസ്സുള്ള കീഴ്മാട് സ്വദേശിയും, അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ 64 വയസുകാരിയും 35 വയസ്സുള്ള ചൂർണിക്കര സ്വദേശിയും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. 

Latest Videos

undefined

ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 62 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിയുടെ അടുത്ത ബന്ധുവായ 43  വയസ്സുള്ള ചെല്ലാനം സ്വദേശിനി, ജൂലൈ 8  ന് രോഗം സ്ഥിരീകരിച്ച മരട്  സ്വദേശിയുടെ സഹപ്രവർത്തകയായ 53 വയസ്സുള്ള ഇടപ്പള്ളി സ്വദേശിനിയും, അവരുടെ അടുത്ത ബന്ധുവായ 21 വയസ്സുകാരിയും, ജൂലൈ 6  ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള വെണ്ണല സ്വദേശിനിയുടെ സമ്പർക്കപ്പട്ടികയിലുള്ള 24 വയസ്സുള്ള തമ്മനം സ്വദേശിനി, ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന ആലപ്പുഴ ജില്ലയിലെ ഒരു  സ്വകാര്യ സ്ഥാപനത്തിലെ  സഹപ്രവർത്തകരായ 29 ,54 വയസ്സുള്ള കുമ്പളങ്ങി സ്വദേശി, 50 വയസ്സുള്ള പുത്തൻകുരിശ് സ്വദേശി, 26 വയസ്സുള്ള പാണ്ടിക്കുടി സ്വദേശി, 51 വയസ്സുള്ള തൃക്കാക്കര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

 27 വയസ്സുള്ള ചെല്ലാനം സ്വദേശി, ജൂലൈ 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 27 വയസ്സുള്ള ആലുവയിലുള്ള ഹോട്ടൽ ജീവനക്കാരനായ ചൂർണ്ണിക്കര സ്വദേശി, ജൂലൈ 10 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 45 വയസ്സുള്ള  സ്വകാര്യ ബസ് ജീവനക്കാരനായ കീഴ്മാട് സ്വദേശി, ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുള്ള ആലുവ സ്വദേശി, ജൂലൈ 4 ന്  രോഗം സ്ഥിരീകരിച്ച കടുങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ 25 വയസ്സുള്ള എടത്തല സ്വദേശി, 40 വയസുള്ള ചെല്ലാനം സ്വദേശി എന്നിവര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച മത്സ്യതൊഴിലാളിയുമായി സമ്പർക്കത്തിൽ വന്നിരുന്നു. ഇന്ന് മരണപ്പെട്ട 79 വയസ്സുള്ള രായമംഗലം സ്വദേശിയുടെയും പരിശോധനാഫലം പോസിറ്റീവ് ആണ്. 

ജൂലൈ 5 ന് മുംബൈ കൊച്ചി വിമാനത്തിലെത്തിയ 46 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിനി, ജൂലൈ 4  ന് റഷ്യ  കൊച്ചി വിമാനത്തിലെത്തിയ 24  വയസ്സുള്ള  ഉദയംപേരൂർ സ്വദേശി, ജൂലൈ 8 ന് ഹൈദ്രബാദ്  കൊച്ചി വിമാനത്തിലെത്തിയ 16 വയസ്സുള്ള ഹൈദ്രബാദ് സ്വദേശിനി, ജൂൺ 28 ന് മസ്കറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള നായത്തോട് അങ്കമാലി സ്വദേശി, ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ ഒരേ കുടുംബത്തിലെ 40 ,36 ,7,11 വയസ്സുള്ള   മഴുവന്നൂർ സ്വദേശികൾ, ജൂൺ 27 ന്  ദുബായ്  കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള എറണാകുളം സ്വദേശി, ജൂൺ 21 ന്  സൗദി കൊച്ചി വിമാനത്തിലെത്തിയ 32 വയസ്സുള്ള വെളിയത്തുനാട് സ്വദേശി, മഹാരാഷ്ട്രയിൽനിന്നും റോഡ് മാർഗം കൊച്ചിയിലെത്തിയ 13 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി, ജൂലൈ 7 ന് മുംബൈ നിന്ന് കൊച്ചി വിമാനത്തിലെത്തിയ 54 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ എന്നിവക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

അതേസമയം, ഇന്ന് മൂന്ന് പേർ രോഗമുക്തി നേടി. ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മഞ്ഞപ്ര സ്വദേശി, ജൂൺ 24  ന് രോഗം സ്ഥിരീകരിച്ച 4 വയസുള്ള ഐക്കാരനാട് സ്വദേശിയായ കുട്ടി, ജൂൺ 27  ന് രോഗം സ്ഥിരീകരിച്ച 57  വയസുള്ള വൈറ്റില  സ്വദേശി, തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്.

click me!