8 ജില്ലകളിൽ നാളെ മഴ സാധ്യത, 3 ജില്ലകളിൽ താപനില 39 ഡിഗ്രി വരെ ഉയരും; ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്

By Web Team  |  First Published Mar 22, 2024, 3:42 PM IST

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ താപനില, മഴ അറിയിപ്പ്


തിരുവനന്തപുരം: മാർച്ച് 22 മുതൽ 26 വരെ കോട്ടയം, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര മേഖലകളിലൊഴികെ) മാർച്ച് 22 മുതൽ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Latest Videos

വയനാട്ടിലുണ്ടൊരു കഴുകൻ റെസ്റ്റോറന്‍റ് ! കൂട്ടത്തോടെയെത്തി തിന്നുതീർക്കും, സംഗതി സക്സസ്

അതേസമയം മാർച്ച് 23ന് ചൂടിന് ആശ്വാസമായി എട്ട് ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ നാളെ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!