എറണാകുളം പിറവത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാലു പേര്‍ക്ക് പരിക്കേറ്റു
കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണാപകടം ഉണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. എറണാകുളം പിറവം മുളക്കുളത്താണ് അപകടമുണ്ടായത്. റോഡിൽ നിന്ന് ആംബുലന്‍സ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വാഹനം പൂര്‍ണമായും തകര്‍ന്നു.
രോഗിയെ കൂടാതെ ഡ്രൈവറടക്കം നാലു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ഇതിനിടെ, എറണാകുളം കളമശേരിയിൽ അലഞ്ഞു തിരിഞ്ഞെത്തിയ പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്കേറ്റു. കളമശ്ശേരി പുതിയ സീപോർട്ട് എയർപോർട്ട് റോഡിലാണ് സംഭവം. പരിക്കേറ്റ യുവാക്കളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.