നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം; എം.വി ഗോവിന്ദന്റെ പ്രതികരണം തള്ളാതെ മലയാലപ്പുഴ മോഹനൻ

By Web Team  |  First Published Nov 27, 2024, 10:20 PM IST

നവീൻ ബാബുവിന്റെ മരണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും  ഈ നിലപാട് താൻ മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.


തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യത്തോടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം തള്ളാതെ സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ. സിബിഐ അന്വേഷണത്തെ എതിർക്കുകയല്ല പാർട്ടി സെക്രട്ടറി ചെയ്തതെന്നും കൂട്ടിലടച്ച തത്ത എന്നത്  കോടതി മുമ്പ് സിബിഐയെ കുറിച്ച് പറഞ്ഞ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. 

എം. വി ഗോവിന്ദന്റെ വാക്കുകൾക്ക് സിബിഐ അന്വേഷണം എന്ന  കുടുംബത്തിന്റെ ആവശ്യത്തെ എതിർക്കുന്നു എന്ന് അർത്ഥമില്ലെന്ന്  മലയാലപ്പുഴ മോഹനൻ പറഞ്ഞു. സിബിഐ അവസാന വാക്കല്ല എന്നതാണ് എംവി ഗോവിന്ദന്റെ പ്രതികരണം. അതിനോട് യോജിക്കുന്നു. നവീൻ ബാബുവിന്റെ മരണം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും  ഈ നിലപാട് താൻ മുൻപ് പറഞ്ഞിട്ടുള്ളതാണെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

Latest Videos

undefined

സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യത്തോട് പ്രതികരിക്കവെ എംവി ​ഗോവിന്ദൻ പറഞ്ഞത്. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ​ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, പാർട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ​ഗോവിന്ദൻ ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!