0484; രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം, യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ വൻ സൗകര്യങ്ങൾ

By Web Team  |  First Published Sep 1, 2024, 9:15 AM IST

അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ - വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം


കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. ഗസ്റ്റ് റൂമുകളും കോൺഫറൻസ് ഹാളും ജിമ്മും സ്പായും അടക്കം സൗകര്യങ്ങളോട് കൂടിയ ലോഞ്ച് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

യാത്രക്കാരേ. സന്ദർശകരേ നിങ്ങൾക്കായി നൂതന സൗകര്യങ്ങളോട് കൂടി ലോഞ്ചിതാ ഒരുങ്ങി കഴിഞ്ഞു. വിമാനത്താവളത്തിനുള്ളിൽ എന്നാൽ സെക്യൂരിറ്റി ഹോൾഡ് ഏരിയക്ക് പുറത്ത് ആഭ്യന്തര - അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.

Latest Videos

undefined

കുറഞ്ഞ ചിലവിൽ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാൽ നിർമ്മിച്ച 0484 എയ്റോ ലോഞ്ചിലെത്തിയാൽ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ - വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്‍റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാർക്കും സന്ദർശകർക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം. ചുറ്റും കേരളത്തനിമ വിളിച്ചോതുന്ന കലാ സൃഷ്ടികളുമുണ്ട്.

എറണാകുളത്തിന്‍റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് 0484 എന്ന പേര് നൽകിയത്. 2023 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്റോ ലോഞ്ച് നാലാമത്തേതാണ്. ഒരു വർഷത്തിനുള്ളിലാണ് എയ്റോ ലോഞ്ചിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.

കേരളത്തിന് 500 മെഗാവാട്ടിന്‍റെ കോൾ ലിങ്കേജ്; സംസ്ഥാന ചരിത്രത്തിലാദ്യമെന്ന് കെഎസ്ഇബി

click me!