ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം.
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്. ഒന്നാം സമ്മാനം 25 കോടിയായി തുടരുമെങ്കിലും മറ്റ് സമ്മാന ഘടനകളിൽ മാറ്റം വരും. 1 കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനമായി നൽകാനാണ് ധനവകുപ്പിന്‍റെ തീരുമാനം.
കഴിഞ്ഞ തവണ രണ്ടാം സമ്മാനം ഒരാള്‍ക്ക് അഞ്ച് കോടി രൂപയായിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയാല്‍ ലോട്ടറി വില കൂട്ടേണ്ടി വരുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ അംഗീകരിക്കാത്തെന്നാണ് വിവരം. ടിക്കറ്റ് വില 500 രൂപ തന്നെ ആയിരിക്കും. കഴിഞ്ഞ ഓണത്തിന് 67.5 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നു. ഇതില്‍ 66.5 ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി.
undefined
Also Read: ഒരു കോടി നിങ്ങൾക്കോ ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു