ജില്ലാ ഓഫീസില്‍ 1,30,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളിലായി 35,000 വീതം 70,000 ടിക്കറ്റുമാണ് വിറ്റഴിച്ചത്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബമ്പർ 2023 വില്‍പനയില്‍ പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമത്. ജില്ലയില്‍ ഇതുവരെ രണ്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ടിക്കറ്റ് വില്‍പനയിലൂടെ എട്ട് കോടി രൂപ ജില്ല നേടി. ജില്ലാ ഓഫീസില്‍ 1,30,000 ടിക്കറ്റുകളും ചിറ്റൂര്‍, പട്ടാമ്പി സബ് ഓഫീസുകളിലായി 35,000 വീതം 70,000 ടിക്കറ്റുമാണ് വിറ്റഴിച്ചത്. ജൂലൈ 27 മുതലാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
തിരുവോണം ബമ്പർ ലോട്ടറിയുടെ ആദ്യ ദിനം റെക്കോർഡ് വിൽപ്പനയാണ് നടന്നത്. ആദ്യം ദിവസം നാലര ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 25 കോടിയാണ് സമ്മാനത്തുക. കഴിഞ്ഞ വർഷം ആദ്യ ദിവസം ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന ഇരുപത് പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. അൻപത് ലക്ഷം വീതം ഇരുപത് പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. തീർന്നില്ല, ആയിരം രൂപ വരെയുള്ള സമ്മാനങ്ങൾക്ക് അർഹരാകുന്നവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
undefined
കഴിഞ്ഞ വർഷം ആകെ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു. ഇത് ഇക്കുറി 534670 ആക്കി ഉയർത്തി. ലോട്ടറി വിൽപ്പനക്കാരുടെ കമ്മീഷനും വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിന് ലോട്ടറി വിൽപ്പനയിലാണ് എല്ലാ പ്രതീക്ഷയും. ധനമന്ത്രിക്ക് തന്നെ ബമ്പർ അടിക്കട്ടെയെന്നായിരുന്നു ഗതാഗത മന്ത്രിയുടെ ആശംസ. സുരക്ഷ മുൻ നിർത്തി വ്യാജ ടിക്കറ്റ് തടയാൻ തിരുവോണം ബംപർ ടിക്കറ്റുകൾ ഫ്ലൂറസന്റ് മഷിയിലാണ് അച്ചടിച്ചത്. മുൻ വർഷം അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. സെപ്റ്റംബർ 20 ന് ബമ്പർ ടിക്കറ്റ് നറുക്കെടുക്കും. ഭാഗ്യശാലികൾക്ക് സർക്കാർ വക പരിശീലനവും നൽകും.
500 രൂപ മുടക്കൂ, 25 കോടി നേടൂ; തിരുവോണം ബമ്പറിന് ആരംഭം, ഇത്തവണ കൂടുതൽ കോടീശ്വരന്മാർ