ഓണം ബമ്പർ 25 കോടിയുടെ ഉടമ കോയമ്പത്തൂർ സ്വദേശി നടരാജൻ ഇപ്പോഴും കാണാമറയത്ത്, ഭാ​ഗ്യശാലി എവിടെയായിരിക്കും?

By Web Team  |  First Published Sep 21, 2023, 3:39 PM IST

അന്നൂർ പൊലീസിനും നടരാജനെ കുറിച്ച് വ്യക്തമായി അറിയില്ല. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും. 


തിരുവനന്തപുരം: ഓണം ബമ്പർ വിജയിയെ പ്രഖ്യാപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്. പാലക്കാട് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയ കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനെ ഇതുവരെ കണ്ടത്താനായില്ല. വിജയിയുടെ ടിക്കറ്റ് നമ്പർ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടുമ്പോഴും സസ്പെൻസ് തീരുന്നില്ല.

ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? ഉത്തരം കിട്ടണമെങ്കിൽ നടരാജൻ നേരിട്ട് എത്തണം. നടരാജൻ അവിനാശിയിൽ ഉണ്ടെന്നായിരുന്നു ആദ്യ വിവരം. പിന്നീട് അന്നൂരിലുണ്ടെന്നായി. ലോട്ടറി കട ഉടമയ്ക്കും നടരാജനെ കുറിച്ച് യാതൊരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. അന്നൂർ പൊലീസിനും നടരാജനെ കുറിച്ച് വ്യക്തമായി അറിയില്ല. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും. 

Latest Videos

undefined

ഭാ​ഗ്യവാന്  എത്ര കിട്ടും?

25 കോടിയുടെ 10% ഏജന്റ് കമ്മീഷൻ കഴിച്ചാൽ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാൽ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടിൽ വരും എന്നത് വസ്തുതയാണ്. എന്നാൽ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് മുകളിൽ വരുമാനം ഉള്ളവർ ടാക്സിന്റെ 37% സർചാർജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീർന്നില്ല. ടാക്‌സും സെസ് ചാർജും ചേർന്ന തുകയുടെ 4% ഹെൽത്ത് & എഡ്യൂക്കേഷൻ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ. 25 കോടി സമ്മാനം ലഭിച്ചയാൾക്ക് 10% ഏജന്റ് കമ്മീഷൻ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒൻപത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതിൽ ലോട്ടറി വകുപ്പ് മുൻകൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സർചാർജും സെസ്സും ചേർന്ന പണം ലഭിച്ചയാൾ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാൽ പോര. ഒക്ടോബറിൽ പണം അക്കൗണ്ടിൽ കിട്ടുകയാണെങ്കിൽ ഡിസംബറിന് മുൻപ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വർഷാവസാനം റിട്ടേൺ ഫയൽ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേർത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാൻ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാൾ സ്വയം അടക്കേണ്ടതാണ്. 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാർത്ഥത്തിൽ ഉപയോഗിക്കാൻ സാധിക്കുക 12 കോടിയിലേറെ രൂപ മാത്രമാണ്. ഇക്കാര്യം കഴിഞ്ഞ വർഷത്തെ ബമ്പർ ജേതാവായ അനൂപ് വ്യക്തമാക്കിയതാണ്. 

Onam Bumper: പണം വന്നവഴിയും പോയ വഴിയും; ആ ഓണം ബമ്പർ ഭാ​ഗ്യശാലികൾ ഇവിടെ ഉണ്ട്

അനൂപിന് ശേഷം 'ഭ​ഗവതി'യിൽ വീണ്ടും ഭാ​ഗ്യം! ഓണം ബമ്പർ സമ്മാനങ്ങളിലൊന്ന് ഇവിടെ

click me!