12 കോടിയുടെ ഉടമയെ അറിയാൻ ഇനി ഒരാഴ്ച കൂടി മാത്രം; ഇതുവരെ വിറ്റുപോയത് 33.27 ലക്ഷം ടിക്കറ്റുകൾ

By Web Team  |  First Published May 21, 2024, 7:13 PM IST

ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും  നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.


തിരുവനന്തപുരം: ഇത്തവണത്തെ വിഷു ബമ്പറിൽ 12 കോടി രൂപയുടെ ഭാഗ്യം കടാക്ഷിക്കുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി ഒരാഴ്ച കൂടി മാത്രം. ഈ മാസം 29-ാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുപ്പ്. 300 രൂപ മുടക്കി ഭാഗ്യത്തിന്റെ സമയം തിരയുന്നവരിൽ ഒരാൾക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്  വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി ഇത്തവണ നല്‍കുന്നത് 12 കോടി രൂപയാണ്.

വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍ മേയ് 21ന് വൈകുന്നേരം നാലു മണി വരെയുള്ള കണക്ക് അനുസരിച്ച് 33,27,850 ടിക്കറ്റുകളാണ് വിറ്റുപോയത്. ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്‍കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും  നല്‍കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.

Latest Videos

undefined

വി.എ, വി.ബി, വി.സി, വി.ഡി, വി.ഇ, വി.ജി എന്നിങ്ങനെ ആറു സീരീസുകളിലാണ് ബിആര്‍ 97-ാം വിഷു ബമ്പര്‍ ടിക്കറ്റ് വില്‍പ്പന. 250 രൂപ ടിക്കറ്റ് വിലയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും 29-ന് വിഷു ബമ്പര്‍ നറുക്കെടുപ്പിനോടനുബന്ധിച്ച് നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന ഏജന്റുമാരും ലോട്ടറി കച്ചവടക്കാരും വഴി നേരിട്ടാണ്. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന മുന്നറിയിപ്പും ഭാഗ്യക്കുറി വകുപ്പ് നൽകുന്നു. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യില്‍  ലഭ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!