മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വിൽപ്പന നടത്തിയ പ്രതികൾ പിടിയിൽ.
ആലപ്പുഴ: കേരള സംസ്ഥാന ലോട്ടറിക്ക് സമാന്തരമായി മൂന്നക്ക നമ്പർ എഴുത്ത് ലോട്ടറി വില്‍പ്പന നടത്തിയ പ്രതികൾ പിടിയിൽ. ആലപ്പുഴ ടൗൺ, അമ്പലപ്പുഴ, പുറക്കാട് മുതലായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മൂന്നക്ക നമ്പർ ലോട്ടറി വില്പന നടത്തുന്നുണ്ടെന്ന് ആലപ്പുഴ സൗത്ത് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
വലിയമരം വാർഡിൽ, തൈകാവിൽ ഫസലുദ്ദീൻ (53), മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ ഓചോത്തുവെളിയിൽ നൗഫൽ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓരോ മൂന്നക്ക നമ്പറിനും 50 രൂപ എന്ന നിരക്കിലാണ് ഇവർ ടിക്കറ്റ് വിൽപ്പന നടത്തിക്കൊണ്ടിരുന്നത്. അതാത് ദിവസം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടുന്ന നമ്പറിലെ അവസാന മൂന്നക്കത്തിന് സമാനമായി ഈ മൂന്നക്ക നമ്പർ ഒത്തുവന്നാൽ ഒന്നാം സമ്മാനമായി 5000 രൂപ ഇവർ സമ്മാനമായി നൽകിയിരുന്നു.
undefined
സൗത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ എസ്, ഐ ബിജു കെ ആർ, നിവിൻ ടി ഡി, മനോജ് കൃഷ്ണൻ, വിപിൻദാസ്, തോമസ് പി എസ്, വിനു പി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
Read more: Kerala Lottery : 75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം
അതേസമയം, കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട. സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഷാഹിദ് അക്ബർ (33) ആണ് ടൗൺ പൊലീസിന്‍റെ പിടിയിലായത്. ടൗൺ പൊലീസും ടൗൺ അസ്സി: കമ്മീഷണർ പി.ബിജു രാജിന്‍റെ നേതൃത്വത്തിലുള്ള ക്രൈം സക്വാഡും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.