ഇനി 'കൊച്ചി പഴയ കൊച്ചിയല്ല'; ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍

By Web Team  |  First Published Feb 7, 2020, 11:04 AM IST

കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി


തിരുവനന്തപുരം: കേരളത്തിന്‍റെ മെട്രോ നഗരമായ കൊച്ചിയുടെ വളര്‍ച്ചയ്ക്കായി സംസ്ഥാന ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. കൊച്ചിയുടെ വികസനത്തിനായി 6000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതി ഊര്‍ജ്ജിതമാക്കുമെന്ന ്ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കാൻ നടപടിയെടുക്കും. വിശപ്പ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി  സംസ്ഥാനത്താകെ 1000 ഹോട്ടലുകൾ തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. കുടുംബശ്രീക്ക് വേണ്ടി വിപുലമായ പദ്ധതി പ്രഖ്യാപനങ്ങളാണ് ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്.

Latest Videos

കുടുംബശ്രീക്ക് വേണ്ടി കോഴിക്കോട് മാതൃകയിൽ ഷോപ്പിംഗ് മാളുകൾ തുടങ്ങും, സംസ്ഥാനത്താകെ കുടംബശ്രീയുടെ നേതൃത്വത്തിൽ 50 പുതിയ ഹോട്ടലുകളും 500 ടോയ്ലറ്റ് കോംപ്ലക്സുകളും ആരംഭിക്കും. പ്രളയകാലത്ത് പോലും പ്രതിസന്ധിയെ അതീജിവിക്കാനായി സംസ്ഥാനസർക്കാരിനെ വായ്പയെടുക്കാൻ അനുവദിക്കാതിരുന്ന കേന്ദ്രസർക്കാരിന്‍റെ ഫെഡറൽ വിരുദ്ധ നയങ്ങളെ അതിജീവിക്കാൻ ഈ പാക്കേജിനാകും എന്ന് തോമസ് ഐസക് വ്യക്തമാക്കുന്നു.

അതിന് തോമസ് ഐസക് കൂട്ടുപിടിക്കുന്നത് കിഫ്‍ബിയെയാണ്. ആദ്യം കിഫ്‍ബിക്കെതിരെ വലിയ വിമർശനങ്ങളായിരുന്നെങ്കിലും ഇപ്പോൾ കിഫ്ബി പ്രോജക്ടുകൾ കിട്ടാൻ ഇന്ന് എല്ലാവരും മത്സരിക്കുകയാണ്. 675 പ്രോജക്ടുകളിലായി 35028 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിക്കഴിഞ്ഞു. 

വ്യവസായപാർക്കുകൾക്ക് 14275 കോടി. ദേശീയപാത സ്ഥലമേറ്റെടുക്കുന്നതിന് 5724 കോടി. 
കിഫ്ബിയുടെ ആകെ അടങ്കൽ തുക 54678 കോടി രൂപയാണ്. ഇതിൽ 13616 കോടി രൂപ ടെണ്ട‌ർ വിളിച്ചുകഴിഞ്ഞു. 4500 കോടി രൂപയുടെ പണികൾ പൂർത്തീകരിച്ചു. 

click me!