Kerala Budget 2022 : റീജിയണ്‍ ക്യാന്‍സര്‍ സെന്‍ററിനെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനെ മധ്യകേരളത്തിലെ ഒരു അപ്പെക്സ് ക്യാന്‍സര്‍ സെന്‍ററായി വികസിപ്പിക്കും.
തിരുവനന്തപുരം: അര്‍ബുദ രോഗബാധ വര്‍ധിക്കുന്നതിനാല്‍ തിരുവനന്തപുരം ആര്‍സിസി (Regional Cancer Centre) ഉള്‍പ്പടെയുള്ള വിവിധ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ മുഖേന കാര്യക്ഷമമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് ധനമന്ത്രി ബാലഗോപാല്‍ (KN. Balagopal). നടപ്പുവര്‍ഷം 81 കോടിയാണ് തിരുവനന്തപുരം റീജിയണ്‍ ക്യാന്‍സര്‍ സെന്‍ററിന് വേണ്ടി വകയിരുത്തുന്നത്. റീജിയണ്‍ ക്യാന്‍സര്‍ സെന്‍ററിനെ സംസ്ഥാന ക്യാന്‍സര്‍ സെന്‍ററായി ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ക്യാന്‍സര്‍ നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററിനെ മധ്യകേരളത്തിലെ ഒരു അപ്പെക്സ് ക്യാന്‍സര്‍ സെന്‍ററായി വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
360 കിടക്കകളുള്ള കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ കെട്ടിടത്തിന്‍റെ ഒന്നാംഘട്ടം 22-23 ല്‍ പൂര്‍ത്തീകരിക്കും. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററിന് 22-23 സാമ്പത്തിക വര്‍ഷം 14.5 കോടി വകയിരുത്തും. കിഫ്ബിയില്‍ നിന്ന് 427.39 കോടി രൂപ ചിലവഴിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ രണ്ടാംഘട്ട വികസനവും സംസ്ഥാനത്തെ പോസ്റ്റ് ഗ്രാജേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്‍റ് റിസര്‍ച്ച് ആക്കി ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള കെട്ടിട നിര്‍മ്മാണം ഉള്‍പ്പടെയുള്ള അനുബന്ധ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന് 22-23 സാമ്പത്തിക വര്‍ഷം 28 കോടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
undefined
തിരുവനന്തപുരം: സംസ്ഥാനം തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ മൂലവും കൊവിഡിനെ തുടർന്നും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമം നടത്തുകയാണ്. ഭാവി വളർച്ച മുൻനിർത്തിയുള്ള വമ്പൻ പ്രഖ്യാപനങ്ങളാണ് കെഎൻ ബാലഗോപാലിന്റെ ബജറ്റിൽ ഉണ്ടായത്.
Kerala Budget 2022-23 ന്റെ പൂർണ്ണമായ കവറേജും ഹൈലൈറ്റുകളും മലയാളത്തിൽ അറിയാനായി ഏഷ്യാനെറ്റ് ന്യൂസ്