Kerala Budget 2022 live : തൊഴിലും വികസനവും അജണ്ട; വൻ പ്രഖ്യാപനങ്ങളുമായി ബാലഗോപാലിന്റെ ബജറ്റ്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും യുക്രെയ്ൻ-റഷ്യ യുദ്ധവും സാമ്പത്തിക രംഗത്ത് സൃഷ്ടിച്ച ആഘാതങ്ങൾക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ബജറ്റ് അവതരണം നിയമസഭയിൽ അവതരിപ്പിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ഇടക്കാല ബജറ്റ് അവതരിപ്പിച്ച കെ.എൻ.ബാലഗോപാൽ തൻ്റെ ആദ്യ പൂർണബജറ്റാണ് ഇക്കുറി സഭയിൽ അവതരിപ്പിച്ചത്

4:42 PM

ബജറ്റിലെ തോട്ടഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കില്ലെന്ന് കോടിയേരി

തോട്ടഭൂമിയിൽ മാറ്റങ്ങൾ സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടവിളകൾ കൃഷി ചെയ്യാനും  ഫലവൃക്ഷങ്ങൾ  വെച്ചു പിടിപ്പിക്കാനുമാണ് ബജറ്റ് നിർദേശം.
 
4:40 PM

തോട്ടം മേഖലയിൽ മാറ്റമൊന്നുമുണ്ടാകില്ല: കോടിയേരി

ബജറ്റിലെ തൊട്ട ഭൂമി നിയമം സംബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി ഒന്നും ഉണ്ടാകില്ലെന്നും നിയമത്തിൽ അടിസ്ഥാന പരമായ മാറ്റം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവിളകൾ കൃഷി ചെയ്യാമെന്നെ ഉള്ളു. ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

4:39 PM

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് ഭൂമിയേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു

റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനായാണ് ഇത്രയും തുക കിഫ്ബി വഴി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്. ദേശീയപാത 66-ല്‍ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ട‍ർ റിം​ഗ് റോഡ് തിരുവനന്തപുരം ന​ഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്. തേക്കട - മംഗലപുരം റോഡും പദ്ധതിയുടെ ഭാഗമാണ്. ആകെ 78.80 കിലോ മീറ്റ‍ർ നീളമുള്ള റിംഗ്റോഡ് നിലവിൽ നാല് വരിപ്പാതയായും  ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

4:39 PM

കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ ക്രൂയിസ് ടൂറിസം പദ്ധതിക്ക് 5 കോടി

കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.

4:39 PM

വൻനികുതി വർധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ്

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ് (Kerala Budget 2022). ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല. വിലക്കയറ്റത്തിന്‍റെ ആഘാതം കുറക്കാൻ 2000 കോടി ചെലവഴിക്കും.

4:38 PM

വിശ്വാസത്യയില്ലാത്ത ബജറ്റെന്ന് വിഡി സതീശൻ

വിശ്വാസ്യതയില്ലാത്ത ബജറ്റെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

4:37 PM

ആരോഗ്യമേഖലയ്ക്ക് 2629.33 കോടി; കരുത്തേകുന്ന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്

. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

4:36 PM

തോട്ടം പൂർണമായും തോട്ടമായി സംരക്ഷിക്കും: മന്ത്രി പി രാജീവ്

തോട്ടം മേഖലയിലെ മാറ്റം പുതിയ നയമാറ്റമല്ലെന്ന് മന്ത്രി പി രാജീവ്.  കഴിഞ്ഞ സർക്കാർ ഒരു പ്ലാന്റേഷൻ നയം പ്രഖ്യാപിച്ചിരുന്നു. 
അതിന്‍റെ തുടർച്ചയാണ് ബജറ്റിലെ പ്രഖ്യാപനം. നിലവില പ്ലാന്റേഷന്റെ 5% ഇടവിളകൾ കൃഷി ചെയ്യാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് അതിനായി കൊണ്ടുവരുമെന്നും തോട്ടം പൂർണമായും തോട്ടമായി സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

11:28 AM

ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും

11:25 AM

ബജറ്റ് രേഖകൾ നിയമസഭയിൽ വച്ചു

ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു 

11:24 AM

ബജറ്റ് അവതരണം കഴിഞ്ഞു

രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം

11:16 AM

മോട്ടോർ വാഹന നികുതി കൂട്ടി

  • രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി 
  • പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
  • മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി

11:12 AM

ഭൂനികുതി പത്ത് ശതമാനം വർധിപ്പിച്ചു

  • നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു 
  • ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കും
     
11:11 AM

പഴങ്ങളിൽ നിന്നുള്ള മദ്യഉത്പാദനത്തിന് പ്രോത്സാഹനം

  • വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാൻ എക്സൈസ് പദ്ധതിയിടുന്നുണ്ട്. 
  • തിരുവല്ല, ചിറ്റൂരിലേയും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും. 
  • എക്സൈസ് വകുപ്പിൻ്റെ നവീകരണത്തിന് 10 കോടി. വിമുക്തിക്ക് 1.8 കോടി. 
  • അഗ്നിരക്ഷാസേനയുടെ ആധുനീകരണത്തിന് 77 കോടി
  • ജയിലുകളുടെ നവീകരണത്തിന് 13 കോടി

11:04 AM

പെൻഷൻക്കാർക്ക് ആശ്വാസം

80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും

11:03 AM

ലോട്ടറി വിൽപ്പന പഴയരീതിയിലേക്ക് മാറ്റും

കോവിഡിന് മുൻപുള്ള രീതിയിലേക്ക് ലോട്ടറി വിൽപ്പനയും ഘടനയും മാറ്റും

11:00 AM

അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും

  • ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി -  10 കോടി
  • യുക്രെയ്നിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം
  • ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
  • ട്രാൻസ് ജനറ്റർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി
  • വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി 
  • അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും : പദ്ധതിക്ക് 65 കോടി 
  • ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് 3 കോടി 
     
10:57 AM

ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി

മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി 
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി 

10:56 AM

തിരുവനന്തപുരം ആർസിസിക്ക് 81 കോടി

  • തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ​ഗവേഷണത്തിനുമായി അൻപത് കോടി 
  • സാമൂഹികപങ്കാളത്തതതോടെ ക്യാൻസ‍ർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
  • തിരുവനന്തപുരം ആ‍ർസിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും
  • കൊച്ചി ക്യാൻസ‍ർ സെൻ്ററിന് 14.5 കോടി
  • മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു
  • പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി  

10:53 AM

വൈദ്യശാസ്ത്ര - പൊതുജനാരോ​ഗ്യമേഖലയ്ക്ക് 2629 കോടി

  • എഫ്.എൽ.ടി.സികളായി ഉപയോ​ഗിച്ച സ്പോ‍ർട്സ് സെൻ്ററുകളുടെ നവീകരണത്തിന് പദ്ധതി
  • വൈദ്യശാസ്ത്ര - പൊതുജനാരോ​ഗ്യമേഖലയ്ക്ക് 2629 കോടി
  • പോളിടെക്നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി 
  • കെ ഡെസ്ക് പദ്ധതികൾക്ക് 200 കോടി 
  • ദേശീയആരോഗ്യമിഷന്  482 കോടി
  • ആയുർവേദമിഷന് 10 കോടി

10:51 AM

സംഗീതജ്ഞൻ എം.എസ്.വിശ്വനാഥൻ, പി.കൃഷ്ണപ്പിള്ള, പ്രാചീനകവി ചെറുശ്ശേരി എന്നിവർക്ക് സ്മാരകം സ്ഥാപിക്കും

  • കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും
  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും
  • സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും
  • വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും
  • കണ്ണൂരിലെ ചിറക്കല്ലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്കാരികകേന്ദ്രം സ്ഥാപിക്കും
  • പുരാവസ്തുവകുപ്പിൻ്റെ വിവിധ പദ്ധതികൾക്ക് 19 കോടി
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആ‍ർട്ട് ​ഗാലറിക്കുമായി 28 കോടി 
  • വിനോദം,വിദ്യാഭ്യാസം, ​​ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയം 
  • സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി 
  • മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും
  • ചലച്ചിത്ര അക്കാദമിക്ക് 12 കോടി
  • തുഞ്ചത്ത് എഴുത്തച്ഛൻ ​ഗവേഷണകേന്ദ്രത്തിന് ഒരുകോടി
  • ചാവറയച്ഛൻ ​ഗവേഷണകേന്ദ്രത്തിന് ഒരു കോടി 
     
10:48 AM

അതിദരിദ്രരെ കണ്ടെത്തി സംരക്ഷിക്കാൻ പദ്ധതി

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി

10:45 AM

ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി

  • പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി 
  • വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ
  • ശ്രീനാരായണ​ഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി
  • ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി 
  • മലയാളം സ‍ർവകലാശാല ക്യാംപസ് നി‍ർമ്മാണത്തിനും ഫണ്ട് വകയിരുത്തി 

10:43 AM

സമുദ്ര വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള ക്രൂയിസ് പദ്ധതിക്ക് 5 കോടി

കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികൾ കൊണ്ടുവരും. സമുദ്രയാത്രകൾ പ്രൊത്സാഹിപ്പിക്കാൻ കോവളം, കൊല്ലം,കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേർത്ത് പുതിയ പദ്ധതി. 

10:42 AM

സംസ്ഥാനത്ത് സഞ്ചരിക്കുന്ന റേഷൻ കടകൾ വരും

സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും 

10:42 AM

ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനം

  • ടൂറിസം മാർക്കറ്റിംഗിന് 81 കോടി
  • കാരവൻ പാർക്കുകൾക്ക് 5 കോടി
  • ചാമ്പ്യൻസ് ബോട്ട് റൈസ് 12 സ്ഥലങ്ങളിൽ നടത്തും

10:39 AM

കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ രണ്ടായിരം കോടി

  • കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി 
  • ഇടുക്കി, വയനാട്, കാസ‍ർകോട് എയ‍ർ സ്ട്രിപ്പുകൾക്ക് 4.5 കോടി: ഉഡാൻ പദ്ധതിയിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു 
  • ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിൻ്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടി
  • ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി 

10:36 AM

കൊച്ചിയിൽ പുതിയ റോ റോ സ‍ർവ്വീസ് തുടങ്ങാൻ പത്ത് കോടി

ജലമെട്രോയ്ക്കും സാമ്പത്തിക സഹായം

10:35 AM

ഓട്ടോകൾ ഇലക്ട്രിക്കിലേക്ക് മാറ്റാൻ സബ്സിഡി

  • നിലവിലുള്ള ഓട്ടോകൾ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നൽകും. പദ്ധതിയുടെ അൻപത് ശതമാനം ​ഗുണോഭക്താക്കൾ വനിതകളായിരിക്കും.
  • പതിനായിരം ഇഒട്ടോകൾ പുറത്തിറക്കാൻ സാമ്പത്തിക സഹായം 
  • ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോ‍ർവാഹനവകുപ്പിന് 44 കോടി 
  • സംസ്ഥാനത്തെ പൊതു​ഗതാ​ഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

10:33 AM

കെഎസ്ആർടിസിക്ക് ഈ വർഷം ആയിരം കോടി സഹായം

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ തടഞ്ഞു കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആ‍ർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീ‍‍ർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും 

10:33 AM

എംസി റോഡ് വികസനത്തിന് പദ്ധതി

തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി

10:29 AM

തിരക്കേറിയ റോഡുകൾക്കും ജംഗ്ഷനുകൾക്കും പ്രത്യേക പദ്ധതി

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാൻ ഫണ്ട് വകയിരുത്തി.  
 
10:27 AM

തുറമുഖവികസനത്തിന് പ്രത്യേക ഫണ്ട്

  • അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി
  • വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം
  • ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി
  • ബേപ്പൂർ തുറമുഖത്തിൻ്റെ അനുബന്ധ വികസനത്തിന് 15 കോടി

10:26 AM

റോഡ് നിർമ്മാണത്തിൽ പുതിയ രീതികൾ പരിഷ്കരിക്കും

  • തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കും. 
  • റോഡ് നിർമ്മാണത്തിൽ തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും 

10:26 AM

തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി ; പുതിയ ആറ് ബൈപ്പാസുകൾ വരും

  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി 
  • പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി
  • പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു.
  • റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി
  • ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി
  • ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും
  • അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിൻ്റെ പദ്ധതിക്ക് രണ്ട് കോടി 

10:18 AM

കെ ഫോൺ ആദ്യ ഘട്ടം ജൂൺ 30 നു തീർക്കും

  • കെ ഫോണിന് 125 കോടി
  • സ്റ്റാർട്ട് അപ് മിഷന് 90.5 കോടി 

10:18 AM

ഐടി പാർക്കുകൾക്ക് സാമ്പത്തിക സഹായം

സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി
വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം
ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി
ടെക്നോപാർക്കിൻ്റെ സമഗ്രവികസനത്തിന് 26 കോടി
ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി 

10:16 AM

കുടുംബശ്രീക്ക് 260 കോടി

  • കൈത്തറി - സ്കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി 
  • 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും 
  • വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
  • ഇഗവേണ്സ് കേന്ദ്രത്തിന് 3.5 കോടി 
  • ഡാറ്റാ സെന്റുകൾക്ക് 53 കോടി
  • കെ സ്വാന് 17 കോടി
     
10:14 AM

കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് 140

  • കെഎസ്ഐഡിസിക്ക് 113 കോടി
  • കാസർഗോഡ് കെഎസ്ഐഡിസിക്ക് 2.5 കോടി
  • കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടരകോടി
  • കിൻഫ്രയ്ക്ക് 332 കോടി
     
10:10 AM

കശുവണ്ടി വികസനത്തിന് പ്രത്യേക ഫണ്ട്

  • കാഷ്യൂ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് 6 കോടി
  • കാപ്പക്സിന് 4 കോടി
  • കാഷ്യു കൾട്ടിവേഷന് 7.5 കോടി 
  • കാഷ്യു ബോർഡി 7.8 കോടി 
  • കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി

10:08 AM

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾ വരുന്നു

  • പദ്ധതിക്കായി ഇരുപത് കോടി അനുവദിച്ചു
  • പ്രാദേശിക വിപണികൾക്ക് 7 കോടി 
  • സ്റ്റാർട്ടപ്പുകൾക്ക് ആറര കോടി 

10:06 AM

വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും

  • ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി 
  • ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി 
  • ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി 
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി
  • വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും 

10:04 AM

വഴിയോരക്കച്ചവടക്കാർക്ക് സോളാർ പുഷ് കാർട്ട്

  • വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കും 
  • ആഴക്കടൽമത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിൻ്റെ സോളാർ പാനൽ സ്ഥാപിക്കും 
     
10:04 AM

സിയാൽ കമ്പനിക്ക്  200 കോടി

  • കിലയ്ക്ക് 33 കോടി 
  • സിയാൽ കമ്പനിക്ക്  200 കോടി
  • കുട്ടനാട് വികസനത്തിന് 200 കോടി 
  • ലോവർ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി
  • കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടി
  • ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി
  • ഇടുക്കി,വയനാട്, കാസർകോട് പാക്കേജിന് 75 കോടി 
  • ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി 
  • അനർട്ടിന് 44 കോടി

9:59 AM

മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി

  • വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി
  • വനാതിർത്തിയിലെ ​ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തികസഹായം
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെ

9:58 AM

സഹകരണ മേഖലയ്ക്കും വിഹിതം

  • ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നു
  • എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി

9:54 AM

റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാം​ഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും

  • റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാം​ഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും
  • തീരസംരക്ഷണത്തിന് നൂറ് കോടി 
  • പൗൾട്രി വികസനത്തിന് ഏഴര കോടി
  • മലപ്പുറം മൂ‍ർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിൻ്റെ നിർമ്മാണം ഈ വർഷം തീരും

9:52 AM

നെല്ലിൻ്റെ താങ്ങുവില കൂട്ടി

  • നെല്ലിൻ്റെ താങ്ങുവില കൂട്ടി
  • നെൽകൃഷി വികസനത്തിന് 76 കോടി
  • പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
  • മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി 

9:50 AM

അടുത്ത വർഷം മുതൽ പരിസ്ഥിതി ബജറ്റ് സാമ്പത്തിക ബജറ്റിനൊപ്പം അവതരിപ്പിക്കുമെന്ന് ധനമന്ത്രി

  • പരിസ്ഥിതി ബജറ്റ് വരുന്നു
  • 2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി 

9:49 AM

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ

  •  
  • കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി
  • പരിസ്ഥിതി സൗഹൃദ കെട്ടിട്ടനി‍ർമ്മാണത്തിനും ബന്ദൽ മാർ​ഗ്ങ്ങൾ പഠിക്കാനും മറ്റുമുള്ള ​ഗവേഷണത്തിന് പത്ത് കോടി 

9:48 AM

നദികളിലേയും ഡാമുകളിലേയും മണൽ വാരാൻ പദ്ധതി

  • വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി 
  • അഷ്ടമുടി,വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി
  • ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി
  • ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു 

9:46 AM

സോളാറിന് പ്രോത്സാഹനം

വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്

9:45 AM

ഫെറി ബോട്ടുകൾ സോളാറിലേക്ക് മാറ്റും

സംസ്ഥാനത്തെ അൻപത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിൽ സോളാറാക്കി മാറ്റും 

9:44 AM

തോട്ടം ഭൂമി നിയമം പരിഷ്കരിക്കും

പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്കരിക്കും 

9:41 AM

പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി

  • അഗ്രി ടെക് ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി
  • പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി
  • മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാത്യകയിൽ കമ്പനി
  • ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും 
  • റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി 

9:39 AM

മരച്ചീനിയിൽ നിന്നും സ്പിരിറ്റ് ഉത്പാദനം; ഗവേഷണത്തിന് രണ്ട് കോടി വകയിരുത്തി

  • സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി
  • ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ
     
9:38 AM

ആഗോള ശാസ്ത്രോത്സവം

തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി വകയിരുത്തി

9:36 AM

സംസ്ഥാനത്ത് 4 സയൻസ് പാർക്കുകൾ സ്ഥാപിക്കും

  • 1000 കോടി ചിലവഴിച്ച് 3 വർഷം കൊണ്ട് പൂർത്തിയാക്കും
  • അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാം
  • വ്യാവസായിക വളർച്ചക്ക് സ്വകാര്യ സഹകരണം വേണം

9:35 AM

കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാർക്കുകൾ

  • സ്ഥലമേറ്റെടുക്കാൻ 1000 കോടി
  • സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ധനമന്ത്രി
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ

9:34 AM

വർക്ക് നിയർ ഹോം പദ്ധതിക്ക് പ്രോത്സാഹനം

  • പദ്ധതിക്കായി 50 കോടി വകയിരുത്തി 
  • അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി

9:31 AM

5ജി വിപ്ലവത്തിന് പിന്തുണ

  • രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവ്വീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും
  • 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും
  • ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്

9:31 AM

ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് ഊന്നൽ

  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. കിഫ്‌ബി വഴി 100 കോടി അനുവദിക്കും
  • സ്കിൽ പാർക്കുകൾക്ക് 350 കോടി
  • 140 മണ്ഡലങ്ങൾക്കും സ്കിൽ  കേന്ദ്രങ്ങൾ ലഭിക്കും
  • മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 150 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടി
  • ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടി

9:22 AM

വിലക്കയറ്റം നേരിടാൻ 2000 കോടി

  • യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റം
  • വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി
     
9:22 AM

ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് കാര്യമായ പരിഗണന

  • ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
  • സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
  • സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി
  • ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ
  • 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും

9:16 AM

കേന്ദ്രത്തിന് വിമർശനം

  • പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകം
  • കേന്ദ്രം പൊതു ആസ്തികൾ വിൽക്കുന്നു
  • സംസ്ഥാന സർക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല
  • ആഗോളവത്കരണത്തിന് കേരള ബദൽ സൃഷ്ടിക്കും
  • കൊവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടായി
     
9:15 AM

പ്രതിസന്ധി ഒരുമിച്ച് നേരിടാം, പ്രതിസന്ധിയെ അതിജീവിച്ചു കൊണ്ടിരിക്കുന്നു

പ്രതിസന്ധി ഒരുമിച്ച് നേരിടാമെന്ന് ആത്മവിശ്വാസം
 
9:15 AM

യുദ്ധക്കാലത്ത് സമാധാന സെമിനാ‍ർ: ബജറ്റിലെ ആദ്യപ്രഖ്യാപനം

  • ലോക സമാധാനത്തിനായി ഓൺലൈൻ സെമിനാർ
  • സമാധാന പ്രവർത്തനങ്ങൾക്കായി രണ്ട് കോടി
  • ആഗോള സമാധാന സെമിനാറിനായി 2 കോടി പ്രഖ്യാപിച്ചു
  • ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കും
  • യുദ്ധ കാലത്തെ സമാധാന സെമിനാർ ബജറ്റിലെ ആദ്യ പ്രഖ്യാപനം

9:14 AM

ഹൈടെക്ക് ബജറ്റ് അവതരണം

ധനമന്ത്രി ബജറ്റ് വായിക്കുന്നത് ഐപാഡിൽ നോക്കി 
 
9:13 AM

പ്രതിപക്ഷനേതാവിന് സ്പീക്കറുടെ മറുപടി, റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പുതിയ റൂളിംഗ്

  • സർവ്വേ റിപ്പോർട്ട് വയ്ക്കാൻ ക്യത്യമായ സമയമില്ല
  • രണ്ടാഴ്ച്ച ഇടവേള വന്നത് കൊണ്ടാണ് റിപ്പോർട്ട് വെക്കാതിരുന്നത് സ്പീക്കർ, ഇന്ന് സഭയിൽ വയ്ക്കും
  • ഭാവിയിൽ ഇത് കീഴ്‌വഴക്കം ആകരുത് എന്ന് സ്പീക്കരുടെ റൂളിങ്
     
9:13 AM

സാമ്പത്തിക അവലോകന റിപ്പോർട്ട് സമർപ്പിക്കാതിരുന്നതിനെതിരെ പ്രതിപക്ഷ നേതാവ്

  • സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകണമായിരുന്നു എന്ന് സതീശൻ
  • ബജറ്റിനു ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണം എന്നതാണ് ചട്ടം
  • മുൻകൂട്ടി റിപ്പോർട്ട് അംഗങ്ങൾക്ക് നൽകുന്ന രീതി ലംഘിക്കപ്പെട്ടു
  • സഭ സമ്മേളിച്ചില്ലെങ്കിലും മുൻകൂട്ടി തന്നിട്ടുണ്ട്
  • ബജറ്റ് അവതരണത്തിന് മുൻപേ സാമ്പത്തിക അവലോകന റിപ്പോർട്ട് നല്കാൻ സ്പീക്കർ നടപടി സ്വീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ്

9:10 AM

മാസ്ക് മാറ്റാൻ അനുമതി തേടി ധനമന്ത്രി

അനുമതി നൽകി സ്പീക്ക‍ർ

9:09 AM

ക്രമപ്രശ്നം ഉന്നയിച്ച് പ്രതിപക്ഷ നേതാവ്

സാമ്പത്തിക സ‍ർവ്വേ സഭയിൽ വയ്ക്കാതിരുന്നത് തെറ്റായ കീഴ്വഴക്കമെന്ന് പ്രതിപക്ഷമെന്ന്. പ്രതിപക്ഷ നേതാവിൻ്റെ വാദം ഭാ​ഗീകമായി അം​ഗീകരിച്ച് സ്പീക്ക‍ർ 

9:00 AM

ബജറ്റ് അവതരണം തുടങ്ങി

ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ നടപ്പു സാമ്പത്തിക വ‍ർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു 

9:00 AM

സ്പീക്ക‍ർ സഭയിലെത്തി

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു

8:58 AM

മുഖ്യമന്ത്രി സഭയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. ധനമന്ത്രി മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുന്നു 

8:57 AM

സിപിഎമ്മിൻ്റെ മാറുന്ന നയം ബജറ്റിൽ പ്രതിഫലിക്കുമോ?

സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരപ്പിച്ച ബന്ദൽ സാമ്പത്തിക രേഖയുടെ ചുവടുപിടിച്ചുള്ള മാറ്റങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
 
8:56 AM

പ്രതിപക്ഷ എംഎൽമാരുമായി സൗഹൃദം പങ്കുവച്ച് ധനമന്ത്രി

കെഎൻ ബാലഗോപാൽ പ്രതിപക്ഷ ബെഞ്ചിലെത്തി എംഎൽഎമാരുമായി സൗഹൃദം പങ്കുവയ്ക്കുന്നു.

8:35 AM

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റ്: ധനമന്ത്രി

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8:52 AM

ധനമന്ത്രി നിയമസഭയിലെത്തി

  • കെഎൻ ബാല​ഗോപാലിൻ്റെ രണ്ടാം ബജറ്റ് ഉടൻ
  • ബാല​ഗോപാൽ അവതരിപ്പിക്കുന്ന ആദ്യ പൂ‍ർണബജറ്റ്
  • രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ ശേഷം ഇടക്കാല ബജറ്റ് ആണ് ആദ്യം ബാല​ഗോപാൽ അവതരിപ്പിച്ചത് 

8:30 AM

ധനമന്ത്രി നിയമസഭയിലെത്തി

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയിലെത്തി. 9 മണിക്കാണ് ബജറ്റ് അവതരണം.

8:00 AM

ബജറ്റ് രേഖ ധനമന്ത്രിക്ക് കൈമാറി

അച്ചടി വകുപ്പ് ഡയറക്ടർ ധനമന്ത്രിയുടെ വീട്ടിലെത്തി ബജറ്റ് രേഖ ധനമന്ത്രി ക്ക് കൈമാറി.

6:46 AM

ബജറ്റിൽ കണ്ണ് നട്ടി കെഎസ്ആർടിസി, ആവശ്യം കോടികൾ...

കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കെ എസ് ആർ ടി സി. ബജറ്റിൽ കെ എസ് ആർ ടി സി പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ലഭിക്കുമെന്നാണ്. കൊവിഡിന് മുൻപ് പെൻഷന് മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആർ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ കെ എസ് ആർ ടി സി സ്വപ്നം കാണുന്നത്.

1:10 AM

മുൻകാല പ്രഖ്യാപനങ്ങളിൽ മിക്കതിലും കുടിശ്ശിക കുമിയുന്നു..

മുൻകാല പ്രഖ്യാപനങ്ങളിൽ പലതിലും കുടിശിക കുമിഞ്ഞുകൂടുകയാണ്. ഇതിൽ എന്ത് നിലപാട് സംസ്ഥാനം സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, പെൻഷൻ കുടിശിക, അവധി സറണ്ടർ തുടങ്ങി സംസ്ഥാനം കൃത്യസമയത്ത് നൽകാതെ മാറ്റിവെച്ച പല ബാധ്യതകളും അടുത്ത സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ടതുണ്ട്.

12:42 AM

നികുതിപിരിവിൽ ഉദ്യോഗസ്ഥ അലംഭാവം

സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞത് വലിയ പ്രതിസന്ധിയാണ്. നികുതി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം ചില്ലറ പ്രയാസമല്ല സൃഷ്ടിക്കുന്നത്. നിർബന്ധിത നികുതിപിരിവ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ശീലിച്ചതുമല്ല. ഉദ്യോഗസ്ഥരുടെ ശീലം മാറ്റാതെ സർക്കാരിന് ഈ നിലയിൽ വരുമാനം വർധിപ്പിക്കാൻ കഴിയില്ല.

12:26 AM

കിഫ്ബിയുടെ ഭാവി, വൻകിട പദ്ധതികളുടെയും?

കിഫ്ബിയാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിന്റെ ഭാവിപ്രതീക്ഷയെന്നാണ് ഇതുവരേക്കും ഇടത് സർക്കാരുകൾ പറഞ്ഞത്. എന്നാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നത് കിഫ്ബി വഴിയുള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. കിഫ്ബിക്ക് ഇനി അധികം പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞേക്കില്ല. വരുമാനം കുറഞ്ഞതിനാൽ ബജറ്റിന് കീഴിലും വൻകിട പദ്ധതികൾ പൂർത്തിയാക്കുക പ്രയാസമാണ്

12:18 AM

ബജറ്റിന് മുന്നിലെ പ്രധാന വെല്ലുവിളി; ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കും

ജിഎസ്ടി നടപ്പിലാക്കിയ ശേഷം സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിവരുന്ന ജിഎസ്ടി നഷ്ടപരിഹാരം മെയ് മാസത്തോടെ അവസാനിക്കും. കൊവിഡിനെ തുടർന്ന് ദീർഘിപ്പിച്ച നഷ്ടപരിഹാരം വീണ്ടും ദീർഘിപ്പിക്കണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് പരിഗണിച്ചതേയില്ല. അതിനാൽ തന്നെ ജിഎസ്ടി നഷ്ടപരിഹാരം അവസാനിച്ചാൽ സംസ്ഥാനത്തിന് പിന്നെ അടുത്ത വർഷം 9000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. ബജറ്റ് കണക്കുകളെ താളം തെറ്റിക്കാൻ പോന്ന തുകയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

4:42 PM IST:

തോട്ടഭൂമിയിൽ മാറ്റങ്ങൾ സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനത്തിൽ അസാധാരണമായി ഒന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടവിളകൾ കൃഷി ചെയ്യാനും  ഫലവൃക്ഷങ്ങൾ  വെച്ചു പിടിപ്പിക്കാനുമാണ് ബജറ്റ് നിർദേശം.
 
4:40 PM IST:

ബജറ്റിലെ തൊട്ട ഭൂമി നിയമം സംബന്ധിച്ചുള്ള പ്രഖ്യാപനത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത്. ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി ഒന്നും ഉണ്ടാകില്ലെന്നും നിയമത്തിൽ അടിസ്ഥാന പരമായ മാറ്റം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവിളകൾ കൃഷി ചെയ്യാമെന്നെ ഉള്ളു. ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

4:40 PM IST:

റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനായാണ് ഇത്രയും തുക കിഫ്ബി വഴി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്. ദേശീയപാത 66-ല്‍ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ട‍ർ റിം​ഗ് റോഡ് തിരുവനന്തപുരം ന​ഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്. തേക്കട - മംഗലപുരം റോഡും പദ്ധതിയുടെ ഭാഗമാണ്. ആകെ 78.80 കിലോ മീറ്റ‍ർ നീളമുള്ള റിംഗ്റോഡ് നിലവിൽ നാല് വരിപ്പാതയായും  ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

4:39 PM IST:

കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.

4:39 PM IST:

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വൻ നികുതി വർദ്ധനവിലേക്ക് കടക്കാതെ സംസ്ഥാന ബജറ്റ് (Kerala Budget 2022). ഭൂമിയുടെ ന്യായവില ഉയർത്തിയും മോട്ടോർ നികുതി പരിഷ്ക്കരിച്ചും 602 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണ സാമൂഹ്യ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല. വിലക്കയറ്റത്തിന്‍റെ ആഘാതം കുറക്കാൻ 2000 കോടി ചെലവഴിക്കും.

4:38 PM IST:

വിശ്വാസ്യതയില്ലാത്ത ബജറ്റെന്നാണ് വി ഡി സതീശന്‍റെ വിമര്‍ശനം. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുളള ഒരു പദ്ധതിയും ബജറ്റില്ലില്ല. നികുതി കുടിശിക പിരിക്കുന്നതില്‍ പരാജയമാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

4:37 PM IST:

. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

4:37 PM IST:

തോട്ടം മേഖലയിലെ മാറ്റം പുതിയ നയമാറ്റമല്ലെന്ന് മന്ത്രി പി രാജീവ്.  കഴിഞ്ഞ സർക്കാർ ഒരു പ്ലാന്റേഷൻ നയം പ്രഖ്യാപിച്ചിരുന്നു. 
അതിന്‍റെ തുടർച്ചയാണ് ബജറ്റിലെ പ്രഖ്യാപനം. നിലവില പ്ലാന്റേഷന്റെ 5% ഇടവിളകൾ കൃഷി ചെയ്യാൻ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. പ്ലാന്റേഷൻ ഡയറക്ടറേറ്റ് അതിനായി കൊണ്ടുവരുമെന്നും തോട്ടം പൂർണമായും തോട്ടമായി സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

11:28 AM IST:

ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു: ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടും ചേരും 

11:25 AM IST:

ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു 

11:24 AM IST:

രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ നീണ്ട ബജറ്റ് പ്രസംഗം

11:17 AM IST:
  • രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി 
  • പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി
  • മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടി

11:13 AM IST:
  • നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു 
  • ഭൂമിന്യായവിലയിലെ അപാകതകൾ പരിഹരിക്കും
     
11:11 AM IST:

  • വൈനും മറ്റു ചെറുലഹരി പാനീയങ്ങളും പഴവർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാൻ എക്സൈസ് പദ്ധതിയിടുന്നുണ്ട്. 
  • തിരുവല്ല, ചിറ്റൂരിലേയും ഷുഗർ ഫാക്ടറികൾ സ്ഥാപിക്കും. 
  • എക്സൈസ് വകുപ്പിൻ്റെ നവീകരണത്തിന് 10 കോടി. വിമുക്തിക്ക് 1.8 കോടി. 
  • അഗ്നിരക്ഷാസേനയുടെ ആധുനീകരണത്തിന് 77 കോടി
  • ജയിലുകളുടെ നവീകരണത്തിന് 13 കോടി

11:05 AM IST:

80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിംഗ് വീട്ടിലെത്തി ചെയ്യും . ഇതോടെ ഇവർക്ക് ട്രഷറിയിൽ നേരിട്ടെത്തി സർട്ടിഫിക്കറ്റ് നൽകുന്നത് ഒഴിവാക്കും

11:04 AM IST:

കോവിഡിന് മുൻപുള്ള രീതിയിലേക്ക് ലോട്ടറി വിൽപ്പനയും ഘടനയും മാറ്റും

11:01 AM IST:
  • ലൈഫ് വഴി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കും. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
  • എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതി -  10 കോടി
  • യുക്രെയ്നിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം
  • ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി: ഇതിനായി 10 കോടി
  • പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസ് വർധിച്ചു
  • ട്രാൻസ് ജനറ്റർമാരുടെ മഴവില്ല് പദ്ധതിക്ക് 5 കോടി
  • വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി 
  • അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും, ആഴ്ചയിൽ രണ്ട് ദിവസം നൽകും : പദ്ധതിക്ക് 65 കോടി 
  • ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് 3 കോടി 
     
10:57 AM IST:

മെഡി.കോളേജുകളുടേയും തിരുവനന്തപുരത്തെ ഓഫ്താൽമോൾജി ഇൻസ്റ്റിറ്റ്ട്യൂനിമായി 287 കോടി 
ഡിജിറ്റൽ ഹെൽത്ത് മിഷന് 30 കോടി 

10:56 AM IST:
  • തോന്നയ്ക്കലിൽ നൂതന ലാബോറട്ടറി സ്ഥാപിക്കാനും വാക്സീൻ ​ഗവേഷണത്തിനുമായി അൻപത് കോടി 
  • സാമൂഹികപങ്കാളത്തതതോടെ ക്യാൻസ‍ർ ബോധവത്കരണം നടത്താനും ചികിത്സാ സൗകര്യം മെച്ചപ്പെടുത്താനും പദ്ധതി
  • തിരുവനന്തപുരം ആ‍ർസിസിക്ക് 81 കോടി; സംസ്ഥാന സെന്ററായി സ്ഥാപനത്തെ ഉയർത്തും
  • കൊച്ചി ക്യാൻസ‍ർ സെൻ്ററിന് 14.5 കോടി
  • മലബാർ ക്യാൻസർ സെൻ്ററിന് 427 കോടി ചിലവഴിച്ച് രണ്ടാം ഘട്ട വികസനം പുരോഗമിക്കുന്നു. 28 കോടി രൂപ ബജറ്റിൽ മാറ്റിവച്ചു
  • പാലിയേറ്റീവ് രംഗത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി അഞ്ച് കോടി  

10:53 AM IST:
  • എഫ്.എൽ.ടി.സികളായി ഉപയോ​ഗിച്ച സ്പോ‍ർട്സ് സെൻ്ററുകളുടെ നവീകരണത്തിന് പദ്ധതി
  • വൈദ്യശാസ്ത്ര - പൊതുജനാരോ​ഗ്യമേഖലയ്ക്ക് 2629 കോടി
  • പോളിടെക്നിക്ക് കോളേജുകളുടെ വികസനത്തിന് 42 കോടി 
  • കെ ഡെസ്ക് പദ്ധതികൾക്ക് 200 കോടി 
  • ദേശീയആരോഗ്യമിഷന്  482 കോടി
  • ആയുർവേദമിഷന് 10 കോടി

10:51 AM IST:

  • കൊട്ടാരക്കരയിൽ കഥകളി പഠന കേന്ദ്രം തുടങ്ങും
  • പണ്ഡിറ്റ് കറുപ്പൻ സ്മാരകം ചെരാനെല്ലുരിൽ സ്ഥാപിക്കും
  • സംഗീതജ്ഞൻ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം ഒരുക്കും
  • വൈക്കത്ത് പി ക്യഷ്ണപിള്ള സ്മാരകം സ്ഥാപിക്കും
  • കണ്ണൂരിലെ ചിറക്കല്ലിൽ പ്രാചീന കവിയായ ചെറുശ്ശേരിയുടെ പേരിൽ സാംസ്കാരികകേന്ദ്രം സ്ഥാപിക്കും
  • പുരാവസ്തുവകുപ്പിൻ്റെ വിവിധ പദ്ധതികൾക്ക് 19 കോടി
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട്ടെ ആ‍ർട്ട് ​ഗാലറിക്കുമായി 28 കോടി 
  • വിനോദം,വിദ്യാഭ്യാസം, ​​ഗവേഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകി തൃശ്ശൂരിൽ പുതിയ മ്യൂസിയം 
  • സംസ്ഥാന ചലച്ചിത്ര വികസനത്തിന് 16 കോടി 
  • മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും
  • ചലച്ചിത്ര അക്കാദമിക്ക് 12 കോടി
  • തുഞ്ചത്ത് എഴുത്തച്ഛൻ ​ഗവേഷണകേന്ദ്രത്തിന് ഒരുകോടി
  • ചാവറയച്ഛൻ ​ഗവേഷണകേന്ദ്രത്തിന് ഒരു കോടി 
     
10:49 AM IST:

സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തി പുനരുജീവിപ്പിക്കാൻ പദ്ധതി നടപ്പാക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി

10:45 AM IST:
  • പൊതുവിദ്യാഭ്യാസരംഗത്തെ അടിസ്ഥാനസൗകര്യവികസനത്തിന് 70 കോടി 
  • വിദ്യാഭ്യാസസ്ഥാപനങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കാൻ 15 കോടി രൂപ
  • ശ്രീനാരായണ​ഗുരു ഓപ്പൺ സർവ്വകലാശാലയുടെ കെട്ടിട നിർമ്മാണം ഈ വർഷം തുടങ്ങും
  • ലാറ്റിൻ അമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി
  • ഹരിതക്യാംപസുകൾക്കായി അഞ്ച് കോടി 
  • മലയാളം സ‍ർവകലാശാല ക്യാംപസ് നി‍ർമ്മാണത്തിനും ഫണ്ട് വകയിരുത്തി 

10:43 AM IST:

കരയും കാടും കായലും കടലും ചേരുന്ന ടൂറിസം പദ്ധതികൾ കൊണ്ടുവരും. സമുദ്രയാത്രകൾ പ്രൊത്സാഹിപ്പിക്കാൻ കോവളം, കൊല്ലം,കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ തുറമുഖങ്ങളെ ചേർത്ത് പുതിയ പദ്ധതി. 

10:43 AM IST:

സഞ്ചരിക്കുന്ന റേഷൻ കടകൾ തുടങ്ങും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പദ്ധതി നിലവിൽ വരും 

10:42 AM IST:
  • ടൂറിസം മാർക്കറ്റിംഗിന് 81 കോടി
  • കാരവൻ പാർക്കുകൾക്ക് 5 കോടി
  • ചാമ്പ്യൻസ് ബോട്ട് റൈസ് 12 സ്ഥലങ്ങളിൽ നടത്തും

10:39 AM IST:
  • കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ കിഫ്ബിയിൽ നിന്നും പ്രാഥമികമായി 2000 കോടി 
  • ഇടുക്കി, വയനാട്, കാസ‍ർകോട് എയ‍ർ സ്ട്രിപ്പുകൾക്ക് 4.5 കോടി: ഉഡാൻ പദ്ധതിയിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു 
  • ശബരിമല ഗ്രീൻഫിൽഡ് വിമാനത്താവളത്തിൻ്റെ ഡിപിആർ തയ്യാറാക്കാൻ രണ്ട് കോടി
  • ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ഹെലികോപ്റ്റർ - ചെറുവിമാന സർവ്വീസുകൾ നടത്താനുള്ള എയർസ്ട്രിപ്പ് സ്ഥാപിക്കും. പദ്ധതിക്കായി അഞ്ച് കോടി വകയിരുത്തി 

10:36 AM IST:

ജലമെട്രോയ്ക്കും സാമ്പത്തിക സഹായം

10:35 AM IST:
  • നിലവിലുള്ള ഓട്ടോകൾ ഇ ഓട്ടോയിലേക്ക് വണ്ടിയൊന്നിന് 15000 രൂപ സബ്സിഡി നൽകും. പദ്ധതിയുടെ അൻപത് ശതമാനം ​ഗുണോഭക്താക്കൾ വനിതകളായിരിക്കും.
  • പതിനായിരം ഇഒട്ടോകൾ പുറത്തിറക്കാൻ സാമ്പത്തിക സഹായം 
  • ചെക്ക് പോസ്റ്റുകളുടെ നവീകരണത്തിന് അഞ്ച് കോടിയടക്കം മോട്ടോ‍ർവാഹനവകുപ്പിന് 44 കോടി 
  • സംസ്ഥാനത്തെ പൊതു​ഗതാ​ഗതെ വാഹനങ്ങളെ ജിപിഎസ് വഴി 24 മണിക്കൂറും നിയന്ത്രണത്തിലാക്കും

10:33 AM IST:

വരുമാനം വർധിപ്പിക്കാനും അനാവശ്യ ചെലവുകൾ തടഞ്ഞു കെഎസ്ആർടിസിയെ ലാഭത്തിലാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി ഈ വർഷം ആയിരം കോടി കൂടി വകയിരുത്തി. ഡിപ്പോകളിലെ സൗകര്യം ഒരുക്കാൻ മുപ്പത് കോടി. കെഎസ്ആ‍ർടിസിയുടെ ഭൂമിയിൽ അൻപത് പുതിയ ഇന്ധന സ്റ്റേഷനുകൾ കൂടി തുടങ്ങും. ദീ‍‍ർഘദൂര ബസുകൾ സിഎൻജി, എൻഎൻജി, ഇലക്ട്രിക്കിലേക്ക് മാറ്റാൻ 50 കോടി അനുവദിക്കും 

10:33 AM IST:

തിരുവനന്തപുരം അങ്കമാലി എംസി റോഡ് വികസനത്തിനും കൊല്ലം - ചെങ്കോട്ട റോഡിനുമായി കിഫ്ബി വഴി 1500 കോടി

10:29 AM IST:

സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി വികസിപ്പിക്കും. പദ്ധതിക്കായി കിഫ്ബി ഫണ്ടിൽ നിന്നും ധനസഹായമായി 200 കോടി വകയിരുത്തും. ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്തി ബൈപ്പാസുകൾ നിർമ്മിക്കും. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാൻ ഫണ്ട് വകയിരുത്തി.  
 
10:27 AM IST:
  • അഴീക്കൽ, കൊല്ലം, ബേപ്പൂർ,പൊന്നാനി തുറമുഖങ്ങൾ 41.5 കോടി
  • വിഴിഞ്ഞം കാർഗോ തുറമുഖം, തങ്കശ്ശേരി തുറമുഖത്തിനും 10 കോടി വീതം
  • ആലപ്പുഴ തുറമുഖത്തെ വിനോദസഞ്ചാരകേന്ദ്രമാക്കി ഉയർത്താൻ രണ്ടരകോടി
  • ബേപ്പൂർ തുറമുഖത്തിൻ്റെ അനുബന്ധ വികസനത്തിന് 15 കോടി

10:26 AM IST:
  • തരിയാക്കിയ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമ്മാണം പ്രോത്സാഹിപ്പിക്കും. 
  • റോഡ് നിർമ്മാണത്തിൽ തുടർന്നും നവീനസാങ്കേതിക വിദ്യ നടപ്പാക്കും 

10:26 AM IST:
  • തിരുവനന്തപുരം ഔട്ടർ റിംഗ് റോഡിന് സ്ഥലമേറ്റെടുക്കാൻ ആയിരം കോടി 
  • പുതിയ 6 ബൈപ്പാസുകളുടെ നിർമ്മാണത്തിനായി 200 കോടി
  • പ്രളയം ബാധിച്ച് നശിച്ച പാലങ്ങൾ നിർമ്മിക്കാൻ 92 കോടി അനുവദിച്ചു.
  • റോഡുകൾക്കും പാലങ്ങൾക്കുമായി 1207 കോടി
  • ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനും 62 കോടി
  • ഗതാഗത കുരുക്കുള്ള ഇരുപത് ജംഗ്ഷൻ കണ്ടെത്തും
  • അന്താരാഷ്ട്ര നിലവാരത്തിൽ സംസ്ഥാന പാതയ്ക്ക് സമീപം റെസ്റ്റ് സ്റ്റോപ്പ് സ്ഥാപിക്കാനുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെന്റ് ഹോൾഡിംഗ് ലിമിറ്റഡിൻ്റെ പദ്ധതിക്ക് രണ്ട് കോടി 

10:19 AM IST:
  • കെ ഫോണിന് 125 കോടി
  • സ്റ്റാർട്ട് അപ് മിഷന് 90.5 കോടി 

10:18 AM IST:

സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കും ഇതിനായി 16 കോടി വകയിരുത്തി
വെർച്വൽ ഐടി കേഡർ രൂപീകരണത്തിന് 44 ലക്ഷം
ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി
ടെക്നോപാർക്കിൻ്റെ സമഗ്രവികസനത്തിന് 26 കോടി
ഇൻഫോപാർക്കിന് 35 കോടി, സൈബർ പാർക്കിന് 12 കോടി 

10:16 AM IST:
  • കൈത്തറി - സ്കൂൾ യൂണിഫോം പദ്ധതിക്ക് 140 കോടി 
  • 20 ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കും 
  • വിവരസാങ്കേതികമേഖലയ്ക്ക് 555 കോടി
  • ഇഗവേണ്സ് കേന്ദ്രത്തിന് 3.5 കോടി 
  • ഡാറ്റാ സെന്റുകൾക്ക് 53 കോടി
  • കെ സ്വാന് 17 കോടി
     
10:14 AM IST:

  • കെഎസ്ഐഡിസിക്ക് 113 കോടി
  • കാസർഗോഡ് കെഎസ്ഐഡിസിക്ക് 2.5 കോടി
  • കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൽ വ്യവസായ യൂണിറ്റുകൾക്ക് രണ്ടരകോടി
  • കിൻഫ്രയ്ക്ക് 332 കോടി
     
10:10 AM IST:
  • കാഷ്യൂ ഡെവലപ്പ്മെൻ്റ് കോർപ്പറേഷന് 6 കോടി
  • കാപ്പക്സിന് 4 കോടി
  • കാഷ്യു കൾട്ടിവേഷന് 7.5 കോടി 
  • കാഷ്യു ബോർഡി 7.8 കോടി 
  • കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികൾക്കായി 30 കോടി

10:08 AM IST:

  • പദ്ധതിക്കായി ഇരുപത് കോടി അനുവദിച്ചു
  • പ്രാദേശിക വിപണികൾക്ക് 7 കോടി 
  • സ്റ്റാർട്ടപ്പുകൾക്ക് ആറര കോടി 

10:06 AM IST:
  • ബഹുനില എസ്റ്റേറ്റുകളുടെ വികസനത്തിന് പത്ത് കോടി 
  • ഇലക്ട്രോണിക്ക് ഹാർഡ് വെയർ ഹബ്ബിന് 28 കോടി 
  • ഇക്കോ ടൂറിസം പദ്ധതികൾക്ക് പത്ത് കോടി 
  • ഒരു കുടുംബം ഒരു സംരംഭം പദ്ധതി 7 കോടി
  • വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കും 

10:04 AM IST:

  • വഴിയോരകച്ചവടക്കാർക്ക് വൈദ്യുതി ഉറപ്പാക്കാൻ സോളാർ പുഷ്കാർട്ട് ലഭ്യമാക്കും 
  • ആഴക്കടൽമത്സ്യബന്ധനബോട്ടുകളിൽ ഒരു കി.വാട്ടിൻ്റെ സോളാർ പാനൽ സ്ഥാപിക്കും 
     
10:04 AM IST:

  • കിലയ്ക്ക് 33 കോടി 
  • സിയാൽ കമ്പനിക്ക്  200 കോടി
  • കുട്ടനാട് വികസനത്തിന് 200 കോടി 
  • ലോവർ കുട്ടനാട് സംരക്ഷണപദ്ധതിക്ക് 20 കോടി
  • കുട്ടനാട്ടിൽ കൃഷി സംരക്ഷണത്തിന് 54 കോടി
  • ആലപ്പുഴ,കോട്ടയം ജില്ലയിലെ വെള്ളപ്പൊക്കഭീഷണി തടയാനുള്ള പദ്ധതിക്ക് 33 കോടി
  • ഇടുക്കി,വയനാട്, കാസർകോട് പാക്കേജിന് 75 കോടി 
  • ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി 
  • അനർട്ടിന് 44 കോടി

9:59 AM IST:
  • വനംവന്യജീവിവകുപ്പിന് 232 കോടി വകയിരുത്തി
  • വനാതിർത്തിയിലെ ​ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾക്ക് സാമ്പത്തികസഹായം
  • മനുഷ്യവന്യ ജീവി സംഘർഷം തടയാൻ 25 കോടി : ജീവഹാനിക്കുള്ള നഷ്ടപരിഹാരം ഉൾപ്പടെ

9:58 AM IST:
  • ആധുനിക സംവിധാനങ്ങളോട് കൂടിയ കാർഷിക വിപണി എല്ലാ പഞ്ചായത്തുകളിലും സ്ഥാപിക്കുവാൻ സർക്കാർ ലക്ഷ്യമിടുന്നു
  • എസ്.സി -എസ്,ടി സംഘങ്ങളുടെ ആധുനീകരണത്തിന് 14 കോടി വകയിരുത്തി

9:55 AM IST:

  • റംബൂട്ടാൻ, ലിച്ചി,അവക്കാഡോ, മാം​ഗോസ്റ്റീൻ കൃഷി വ്യാപിപ്പിക്കും
  • തീരസംരക്ഷണത്തിന് നൂറ് കോടി 
  • പൗൾട്രി വികസനത്തിന് ഏഴര കോടി
  • മലപ്പുറം മൂ‍ർക്കനാട്ടെ പാൽപ്പൊടി നിർമ്മാണകേന്ദ്രത്തിൻ്റെ നിർമ്മാണം ഈ വർഷം തീരും

9:52 AM IST:

  • നെല്ലിൻ്റെ താങ്ങുവില കൂട്ടി
  • നെൽകൃഷി വികസനത്തിന് 76 കോടി
  • പച്ചക്കറി കൃഷി പ്രോത്സാഹനത്തിന് 25 കോടി
  • മലയോര മേഖലകളിൽ കോൾഡ് സ്റ്റോറേജ് ചെയിൻ സ്ഥാപിക്കാൻ പത്ത് കോടി 

9:50 AM IST:
  • പരിസ്ഥിതി ബജറ്റ് വരുന്നു
  • 2023 മുതൽ പരിസ്ഥിതി ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി 

9:50 AM IST:
  •  
  • കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ ശുചിത്വ സാഗരം പദ്ധതിക്ക് 10 കോടി
  • പരിസ്ഥിതി സൗഹൃദ കെട്ടിട്ടനി‍ർമ്മാണത്തിനും ബന്ദൽ മാർ​ഗ്ങ്ങൾ പഠിക്കാനും മറ്റുമുള്ള ​ഗവേഷണത്തിന് പത്ത് കോടി 

9:48 AM IST:
  • വാമനപുരം നദി ശുചീകരണത്തിന് രണ്ട് കോടി 
  • അഷ്ടമുടി,വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി
  • ശാസ്താംകോട്ട കായൽ ശുചീകരണത്തിന് ഒരു കോടി
  • ഡാമുകളിൽ മണൽവാരലിന് യന്ത്രങ്ങൾ വാങ്ങാനായി പത്ത് കോടി അനുവദിച്ചു 

9:46 AM IST:

വീടുകളിൽ സോളാർ പാനൽ വയ്ക്കുന്നതിന് വായ്പ എടുത്താൽ പലിശ ഇളവ്

9:45 AM IST:

സംസ്ഥാനത്തെ അൻപത് ശതമാനം ഫെറി ബോട്ടുകളും അടുത്ത അഞ്ച് വർഷത്തിൽ സോളാറാക്കി മാറ്റും 

9:44 AM IST:

പുതിയ വിളകൾ പരീക്ഷിക്കുവനായി തോട്ടം ഭൂമി നിയമം പരിഷ്കരിക്കും 

9:41 AM IST:
  • അഗ്രി ടെക് ഫെസിലിറ്റി സെൻ്റർ സ്ഥാപിക്കും ഇതിനായി 175 കോടി വകയിരുത്തി
  • പത്ത് മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കാൻ 100 കോടി
  • മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിന് സിയാൽ മാത്യകയിൽ കമ്പനി
  • ഭൂപരിഷ്ക്കരണ ലക്ഷ്യങ്ങൾ ബാധിക്കാതെ തോട്ട ഭൂമിയിൽ പുതിയ വിളകൾ പരീക്ഷിക്കും 
  • റബ്ബർ സബ്സിഡിക്ക് അഞ്ഞൂറ് കോടി 

9:40 AM IST:

  • സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ പദ്ധതി
  • ചക്ക ഉത്പനങ്ങളുടെ വൈവിധ്യവത്കരണത്തിനും വിപണനത്തിനും പിന്തുണ
     
9:38 AM IST:

തിരുവനന്തപുരത്ത് നടക്കുന്ന ആഗോള ശാസ്ത്രോത്സവത്തിന് നാല് കോടി വകയിരുത്തി

9:36 AM IST:
  • 1000 കോടി ചിലവഴിച്ച് 3 വർഷം കൊണ്ട് പൂർത്തിയാക്കും
  • അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാം
  • വ്യാവസായിക വളർച്ചക്ക് സ്വകാര്യ സഹകരണം വേണം

9:35 AM IST:
  • സ്ഥലമേറ്റെടുക്കാൻ 1000 കോടി
  • സ്ഥലമേറ്റെടുത്താൽ ഉടൻ നിർമ്മാണം തുടങ്ങുമെന്ന് ധനമന്ത്രി
  • ദേശീയ പാത 66 ന് സമാന്തരമായി നാല് ഐ ടി ഇടനാഴികൾ

9:35 AM IST:
  • പദ്ധതിക്കായി 50 കോടി വകയിരുത്തി 
  • അഭ്യസ്ഥതവിദ്യരായ വീട്ടമ്മമാർക്ക് തൊഴിലുറപ്പാക്കാൻ പദ്ധതി സഹായിക്കുമെന്ന് ധനമന്ത്രി

9:31 AM IST:
  • രാജ്യത്ത് ഈ വർഷം ആരംഭിക്കുന്ന 5ജി സർവ്വീസ് കേരളത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും
  • 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ കേരളം മുന്നിലെത്തും
  • ഇതിനായി 5ജി ലീഡർഷിപ്പ് പാക്കേജ് ഇടനാഴികൾ പ്രഖ്യാപിച്ചു
  • ഐടി ഇടനാഴികളിൽ 5 G ലീഡർഷിപ്പ് പാക്കേജ്

9:31 AM IST:

  • തിരുവനതപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ കേന്ദ്രം തുടങ്ങും. കിഫ്‌ബി വഴി 100 കോടി അനുവദിക്കും
  • സ്കിൽ പാർക്കുകൾക്ക് 350 കോടി
  • 140 മണ്ഡലങ്ങൾക്കും സ്കിൽ  കേന്ദ്രങ്ങൾ ലഭിക്കും
  • മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക് സ്ഥാപിക്കാൻ 150 കോടി
  • മൈക്രോ ബയോ കേന്ദ്രങ്ങൾക്ക് 5 കോടി
  • ഗ്രാഫീൻ ഗവേഷണത്തിന് ആദ്യ ഗഡുവായി 15 കോടി

9:22 AM IST:
  • യുദ്ധത്തിന് ശേഷം വൻ വിലക്കയറ്റം
  • വിലക്കയറ്റം നേരിടാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമായി 2000 കോടി
     
9:22 AM IST:
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
  • സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
  • സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി
  • ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ
  • 1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും

9:17 AM IST:
  • പ്രതിസന്ധി കാലത്തെ കേന്ദ്ര ബജറ്റ് നിരാശാജനകം
  • കേന്ദ്രം പൊതു ആസ്തികൾ വിൽക്കുന്നു
  • സംസ്ഥാന സർക്കാരുകളെ ഇടപെടാനും അനുവദിക്കുന്നില്ല
  • ആഗോളവത്കരണത്തിന് കേരള ബദൽ സൃഷ്ടിക്കും
  • കൊവിഡ് കാലത്ത് വലിയ തൊഴിൽ നഷ്ടം ഉണ്ടായി
     
9:15 AM IST:

പ്രതിസന്ധി ഒരുമിച്ച് നേരിടാമെന്ന് ആത്മവിശ്വാസം
 
9:15 AM IST:
  • ലോക സമാധാനത്തിനായി ഓൺലൈൻ സെമിനാർ
  • സമാധാന പ്രവർത്തനങ്ങൾക്കായി രണ്ട് കോടി
  • ആഗോള സമാധാന സെമിനാറിനായി 2 കോടി പ്രഖ്യാപിച്ചു
  • ലോകത്തെ പ്രമുഖരെ പങ്കെടുപ്പിക്കും
  • യുദ്ധ കാലത്തെ സമാധാന സെമിനാർ ബജറ്റിലെ ആദ്യ പ്രഖ്യാപനം

9:14 AM IST:

ധനമന്ത്രി ബജറ്റ് വായിക്കുന്നത് ഐപാഡിൽ നോക്കി 
 
9:13 AM IST:

  • സർവ്വേ റിപ്പോർട്ട് വയ്ക്കാൻ ക്യത്യമായ സമയമില്ല
  • രണ്ടാഴ്ച്ച ഇടവേള വന്നത് കൊണ്ടാണ് റിപ്പോർട്ട് വെക്കാതിരുന്നത് സ്പീക്കർ, ഇന്ന് സഭയിൽ വയ്ക്കും
  • ഭാവിയിൽ ഇത് കീഴ്‌വഴക്കം ആകരുത് എന്ന് സ്പീക്കരുടെ റൂളിങ്
     
9:13 AM IST:
  • സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തെ നൽകണമായിരുന്നു എന്ന് സതീശൻ
  • ബജറ്റിനു ഒരു ദിവസം മുൻപ് സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകണം എന്നതാണ് ചട്ടം
  • മുൻകൂട്ടി റിപ്പോർട്ട് അംഗങ്ങൾക്ക് നൽകുന്ന രീതി ലംഘിക്കപ്പെട്ടു
  • സഭ സമ്മേളിച്ചില്ലെങ്കിലും മുൻകൂട്ടി തന്നിട്ടുണ്ട്
  • ബജറ്റ് അവതരണത്തിന് മുൻപേ സാമ്പത്തിക അവലോകന റിപ്പോർട്ട് നല്കാൻ സ്പീക്കർ നടപടി സ്വീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ്

9:10 AM IST:

അനുമതി നൽകി സ്പീക്ക‍ർ

9:10 AM IST:

സാമ്പത്തിക സ‍ർവ്വേ സഭയിൽ വയ്ക്കാതിരുന്നത് തെറ്റായ കീഴ്വഴക്കമെന്ന് പ്രതിപക്ഷമെന്ന്. പ്രതിപക്ഷ നേതാവിൻ്റെ വാദം ഭാ​ഗീകമായി അം​ഗീകരിച്ച് സ്പീക്ക‍ർ 

9:01 AM IST:

ധനമന്ത്രി കെ.എൻ.ബാല​ഗോപാൽ നടപ്പു സാമ്പത്തിക വ‍ർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നു 

9:00 AM IST:

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ക്ഷണിച്ചു

8:58 AM IST:

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലെത്തി. ധനമന്ത്രി മുഖ്യമന്ത്രിയെ കണ്ടു സംസാരിക്കുന്നു 

8:57 AM IST:

സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരപ്പിച്ച ബന്ദൽ സാമ്പത്തിക രേഖയുടെ ചുവടുപിടിച്ചുള്ള മാറ്റങ്ങൾ ബജറ്റിൽ പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
 
8:56 AM IST:

കെഎൻ ബാലഗോപാൽ പ്രതിപക്ഷ ബെഞ്ചിലെത്തി എംഎൽഎമാരുമായി സൗഹൃദം പങ്കുവയ്ക്കുന്നു.

8:54 AM IST:

ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിക്കാന്‍ പോകുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

8:54 AM IST:
  • കെഎൻ ബാല​ഗോപാലിൻ്റെ രണ്ടാം ബജറ്റ് ഉടൻ
  • ബാല​ഗോപാൽ അവതരിപ്പിക്കുന്ന ആദ്യ പൂ‍ർണബജറ്റ്
  • രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറ്റ ശേഷം ഇടക്കാല ബജറ്റ് ആണ് ആദ്യം ബാല​ഗോപാൽ അവതരിപ്പിച്ചത് 

8:53 AM IST:

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയിലെത്തി. 9 മണിക്കാണ് ബജറ്റ് അവതരണം.

8:47 AM IST:

അച്ചടി വകുപ്പ് ഡയറക്ടർ ധനമന്ത്രിയുടെ വീട്ടിലെത്തി ബജറ്റ് രേഖ ധനമന്ത്രി ക്ക് കൈമാറി.

6:46 AM IST:

കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് കെ എസ് ആർ ടി സി. ബജറ്റിൽ കെ എസ് ആർ ടി സി പ്രതീക്ഷിക്കുന്നത് ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ലഭിക്കുമെന്നാണ്. കൊവിഡിന് മുൻപ് പെൻഷന് മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആർ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ കെ എസ് ആർ ടി സി സ്വപ്നം കാണുന്നത്.

1:10 AM IST:

മുൻകാല പ്രഖ്യാപനങ്ങളിൽ പലതിലും കുടിശിക കുമിഞ്ഞുകൂടുകയാണ്. ഇതിൽ എന്ത് നിലപാട് സംസ്ഥാനം സ്വീകരിക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടതുണ്ട്. ശമ്പള പരിഷ്കരണ കുടിശിക, പെൻഷൻ കുടിശിക, അവധി സറണ്ടർ തുടങ്ങി സംസ്ഥാനം കൃത്യസമയത്ത് നൽകാതെ മാറ്റിവെച്ച പല ബാധ്യതകളും അടുത്ത സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ടതുണ്ട്.

12:42 AM IST:

സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞത് വലിയ പ്രതിസന്ധിയാണ്. നികുതി പിരിച്ചെടുക്കുന്നതിൽ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം ചില്ലറ പ്രയാസമല്ല സൃഷ്ടിക്കുന്നത്. നിർബന്ധിത നികുതിപിരിവ് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ ശീലിച്ചതുമല്ല. ഉദ്യോഗസ്ഥരുടെ ശീലം മാറ്റാതെ സർക്കാരിന് ഈ നിലയിൽ വരുമാനം വർധിപ്പിക്കാൻ കഴിയില്ല.

12:26 AM IST:

കിഫ്ബിയാണ് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തിന്റെ ഭാവിപ്രതീക്ഷയെന്നാണ് ഇതുവരേക്കും ഇടത് സർക്കാരുകൾ പറഞ്ഞത്. എന്നാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി മോശമാകുന്നത് കിഫ്ബി വഴിയുള്ള പദ്ധതികളെയും ദോഷകരമായി ബാധിക്കും. കിഫ്ബിക്ക് ഇനി അധികം പദ്ധതികൾ ഏറ്റെടുക്കാൻ കഴിഞ്ഞേക്കില്ല. വരുമാനം കുറഞ്ഞതിനാൽ ബജറ്റിന് കീഴിലും വൻകിട പദ്ധതികൾ പൂർത്തിയാക്കുക പ്രയാസമാണ്

12:19 AM IST: