Kerala Budget 2022 : ചാമ്പ്യന്‍സ് ബോട്ട് ലീഗ് 12 സ്ഥലങ്ങളിലായി; 15 കോടി വകയിരുത്തി

By Web Team  |  First Published Mar 11, 2022, 3:09 PM IST

വള്ളംകളിയെ ലോകോത്തര കായിക ഇനമായി പരിവര്‍ത്തന ചെയ്യുന്നതിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്


തിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL) മാതൃകയില്‍ വിഭാവനം ചെയ്‌ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി (Champions Boat League) 15 കോടി രൂപ ബജറ്റില്‍ (Kerala Budget 2022) വകയിരുത്തി സംസ്ഥാന സര്‍ക്കാര്‍. 12 സ്ഥലങ്ങളിലായി വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് ഈ തുക. വള്ളംകളിയെ ലോകോത്തര കായിക ഇനമായി പരിവര്‍ത്തന ചെയ്യുന്നതിനാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കിയുള്ള ടൂര്‍ണമെന്‍റാണിത്. 

ടൂറിസം രംഗത്തെ മറ്റ് പ്രഖ്യാപനങ്ങള്‍ 

Latest Videos

undefined

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനും വികസനത്തിനുമായി 1000 കോടി രൂപയുടെ വായ്‌പകള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കും. പലിശ ഇളവ് നല്‍കുന്നതിനായി 20 കോടി രൂപ വകയിരുത്തി. ടൂറിസം മേഖലയിലെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി 29.3 കോടി രൂപയും വിനോദ സഞ്ചാര മേഖലയുടെ വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 81 കോടി രൂപയും വകയിരുത്തി. വിനോദ സഞ്ചാര ഹബ്ബുകള്‍, ഡെസ്റ്റിനേഷന്‍ ചലഞ്ച് പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിന് 362.15 കോടി രൂപ നീക്കിവച്ചു. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 42 കോടി അധികമാണ്. കാരവന്‍ പാര്‍ക്കുകള്‍ ആരംഭിക്കാനും അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ടുകള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.

കോവളം,കൊല്ലം, കൊച്ചി, ബേപ്പൂർ, മംഗലാപുരം, ഗോവ എന്നീ പ്രദേശങ്ങളെ കോർത്തിണക്കിയുള്ള ക്രൂയീസ് ടൂറിസം പദ്ധതിക്കായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഈ പ്രധാനതുറമുഖങ്ങളെ മം​ഗലാപുരവും ​ഗോവയുമായി ബന്ധപ്പിച്ചുള്ള ക്രൂയിസ് സ‍ർവ്വീസ് ടൂറിസം മേഖലയിൽ വലിയ ഉണ‍ർവ് സൃഷ്ടിക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.  

ഗതാഗത മേഖലയുടെ ആകെ ബജറ്റ് വിഹിതം  മുന്‍വര്‍ഷത്തെ 1444.25 കോടിയില്‍ നിന്നും 1788.67 കോടിയായി ഈ ബജറ്റിൽ ഉയര്‍ത്തിയിട്ടുണ്ട്. തുറമുഖങ്ങള്‍, ലൈറ്റ് ഹൗസുകൾ, ഷിപ്പിം​ഗ് മേഖല എന്നിവയ്ക്ക് 80.13 കോടി രൂപ ഫണ്ടിൽ വകയിരുത്തിയിട്ടുണ്ട്. '

Kerala Budget 2022 : ട്രഷറിയിലും ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം കൊണ്ടുവരും: ബജറ്റ്

click me!