1457 രൂപയ്ക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം കാസര്‍കോട് യാത്ര; വരുന്നു സിൽവര്‍ ലൈൻ

By Web Team  |  First Published Feb 7, 2020, 10:20 AM IST

2020-ല്‍ ഭൂമി ഏറ്റെടുക്കൽ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് നടപടികൾ പൂര്‍ത്തിയാക്കും. 2025- ആകുമ്പോഴേക്ക്  67740 ദിവസയാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത് .


തിരുവനന്തപുരം: സംസ്ഥാനത്ത് സിൽവര്‍ ലൈൻ റെയിൽ പാത യാഥാര്‍ത്ഥ്യത്തിലക്ക് അടുക്കുകയാണെന്ന് ബജറ്റ് പ്രഖ്യാപനം. ആകാശ സര്‍വെ പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കൽ നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുകയാണ്. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു. കേരളത്തിലെ ഏറ്റവും ചെലവേറിയ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു,  വെറുമൊരു റെയില്‍ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

പല അന്താരാഷ്ട്ര ഏജന്‍സികളും കേരളത്തിന്‍റെ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.  2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂര്‍ത്തിയാക്കും. നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താം.  2025ആകുമ്പോഴേക്കും  67740 ദിവസയാത്രക്കാരും 2051 ൽ 1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവുമെന്നാണ് കണക്ക് കൂട്ടൽ . 

Latest Videos

undefined

പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും. രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും ആയി പാത മാറ്റിവയ്ക്കും. ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം കൂടി പദ്ധതി വഴി  പ്രതീക്ഷിക്കുന്നുണ്ട്. ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഗതാഗതത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തുമെന്നും ധനമന്ത്രി പറഞ്ഞു, 
 

 

click me!