Kerala Budget 2023:അമിതഭാരം അടിച്ചേൽപ്പിക്കില്ല-ധനമന്ത്രി, തിരിച്ചടിയായി കടമെടുപ്പിൽ കേന്ദ്രത്തിന്‍റെ കടിഞ്ഞാൺ

By Web Team  |  First Published Feb 3, 2023, 7:57 AM IST

അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്


 

തിരുവനന്തപുരം : ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല.

Latest Videos

undefined

 

അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു

 

അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്

ബജറ്റ് പ്രഖ്യാപനത്തിനായി ധനമന്ത്രിക്ക് ബജറ്റ് പകർപ്പ് കൈമാറി. അച്ചടി വകുപ്പിലെ ഉദ്യോഗസ്ഥരെത്തിയാണ് ധനമന്ത്രിക്ക് ബജറ്റ് കോപ്പി കൈമാറിയത്.അച്ചടി വകുപ്പ് ഡയറക്ടർ എ.ടി.ഷിബു, ഗവൺമെൻറ് പ്രസ്സ് സൂപ്രണ്ട് ടി.വീരാൻ, ഡെപ്യൂട്ടി സൂപ്രണ്ട് കെ.ജി. ത്യാഗി എന്നിവരാണ് അച്ചടിച്ച ബജറ്റുമായി എത്തിയത്. രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം പൂർണ ബജറ്റ് ആണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുന്നത്. 
 

click me!