തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ വൈകാതെ പുത്തൂരിലേക്ക് മാറ്റും. കേരള ടോഡി ബോര്‍ഡ് 2020-21-ല്‍ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം: 2020 കേരള ബജറ്റില്‍ പ്രതിസന്ധിയില്‍ വലയുന്ന കെഎസ്ആര്‍ടിസിക്കായി വകയിരുത്തിയത് ആയിരം കോടി രൂപ. ഇതോടൊപ്പം 109 കോടി രൂപ പദ്ധതിയിനത്തിലും വകയിരുത്തി. തൃശ്ശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള നടപടി ക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാവുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അറിയിച്ചു. തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ ഇതിനായി പുത്തൂരിലേക്ക് മാറ്റും. കേരള ടോഡി ബോര്‍ഡ് 2020-21-ല്‍ പ്രവര്‍ത്തനം ആരംഭിക്കും.
വനസംരക്ഷണത്തിനായും ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്,. ഉള്‍ക്കാടുകളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മനുഷ്യഇടപെടല്‍ ഒഴിവാക്കി കൊണ്ട് വനമേഖലയെ സംരക്ഷിത പ്രദേശമായി നിലനിര്‍ത്തിയാല്‍ മാത്രമേ അവയെ സ്വാഭാവികമായി സംരക്ഷിക്കാനാവൂ എന്നും ഇതിനായി നിബിഡ- ഉള്‍ക്കാടുകളിലെ മനുഷ്യരെ പുറത്തേക്ക് മാറ്റണം. ഇതിനായി റീബില്‍ഡ് കേരളയില്‍ഉള്‍പ്പെടുത്തി 106 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നു - ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.