ബ്രാവോ പിന്തള്ളപ്പെടും! ഐപിഎല്ലിലെ ഏറ്റവും വലിയ റെക്കോര്‍ഡിനരികെ യൂസ്‌വേന്ദ്ര ചാഹല്‍

By Web Team  |  First Published Apr 19, 2023, 5:38 PM IST

ട്വന്റി 20യില്‍ ഡെത്ത് ഓവറുകളിലെ ബ്രാവോയുടെ മികവ് സമാനതകളില്ലാത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുന്തൂണായിരുന്ന ബ്രാവോയുടെ പേരിലാണ് ഇന്നും ഐപിഎല്ലിലെ വിക്കറ്റ് വേട്ടയുടെ റെക്കോര്‍ഡ്. വീഴ്ത്തിയത് 183 വിക്കറ്റുകള്‍.


ജയ്പൂര്‍: ഐപിഎല്ലില്‍ ചെന്നൈയുടെ ബൗളിംഗ് കോച്ച് ഡ്വെയ്ന്‍ ബ്രാവോയുടെ വിക്കറ്റ് വേട്ടയുടെ റെക്കോര്‍ഡ് ഇത്തവണ തകര്‍ന്നേക്കും. രാജസ്ഥാന്‍ റോയല്‍സ് താരം യുസ്‌വേന്ദ്ര ചഹലാണ് തൊട്ടുപിന്നിലുള്ളത്. ലോകക്രിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് സമ്മാനിച്ച ഇതിഹാസതാരങ്ങളില്‍ മുന്‍പന്തിയിലാണ് ഡ്വെയ്ന്‍ ബ്രാവോയുടെ സ്ഥാനം. വിക്കറ്റ് വീഴ്ത്തുന്ന ബൗളറും ഫിനിഷിംഗ് മികവുള്ള ബാറ്ററുമായി ഒന്നരപ്പതിറ്റാണ്ടിലേറെ നീണ്ട കരിയര്‍ കഴിഞ്ഞ വര്‍ഷമാണ് ബ്രാവോ അവസാനിപ്പിച്ചത്.

ട്വന്റി 20യില്‍ ഡെത്ത് ഓവറുകളിലെ ബ്രാവോയുടെ മികവ് സമാനതകളില്ലാത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെടുന്തൂണായിരുന്ന ബ്രാവോയുടെ പേരിലാണ് ഇന്നും ഐപിഎല്ലിലെ വിക്കറ്റ് വേട്ടയുടെ റെക്കോര്‍ഡ്. വീഴ്ത്തിയത് 183 വിക്കറ്റുകള്‍. 177 വിക്കറ്റുമായി ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹലാണ് തൊട്ടുപിന്നിലുള്ളത്. അഞ്ച് കളിയില്‍ 11 വിക്കറ്റ് വീഴ്ത്തിയ ചഹല്‍ ഇത്തവണ ബ്രാവോയെ മറികടന്നേക്കും. 170 വിക്കറ്റുമായി ലസിത് മലിംഗയും 169 വിക്കറ്റുമായി അമിത് മിശ്രയും 163 വിക്കറ്റുമായി രവിചന്ദ്രന്‍ അശ്വിനുമാണ് ആദ്യ അഞ്ചിലുള്ള ബൗളര്‍മാര്‍.

Latest Videos

undefined

അതേസമയം, ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തുടര്‍ച്ചയായ നാലാം ജയം ലക്ഷ്യിട്ടാണ് രാജസ്ഥാന്‍ റോല്‍സ് ഇന്നിറങ്ങുന്നത്. ചാഹലിന് ഇന്നുതന്നെ റെക്കോര്‍ഡ് മറികടക്കുക ബുദ്ധിമുട്ടാവും. രണ്ടോ മൂന്നോ മത്സരങ്ങള്‍ക്കിടെ ചാഹല്‍ നേട്ടം സ്വന്തമാക്കിയാക്കിയേക്കാം. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍,  ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ , ദേവദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ആദം സാമ്പ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, കെയ്ല്‍ മയേഴ്സ്,  ദീപക് ഹൂഡ,  ക്രുനാല്‍ പാണ്ഡ്യ,  നിക്കോളാസ് പൂരന്‍,  മാര്‍ക്കസ് സ്റ്റോയിനിസ്,  ആയുഷ് ബഡോണി,  കെ ഗൗതം, അവേഷ് ഖാന്‍, മാര്‍ക്ക് വുഡ്, യുധ്വീര്‍ സിംഗ്/അമിത് മിശ്ര.

സഞ്ജുവല്ല, അവനേക്കാള്‍ കേമന്‍ രാഹുല്‍ തന്നെ! കാരണം വ്യക്തമാക്കി മുന്‍ താരം വിരേന്ദര്‍ സെവാഗ്

click me!