ഇതിനിടെ രാജസ്ഥാന്‍റെ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മുുരുഗന്‍ അശ്വിന്‍ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തില്‍ വാര്‍ണര്‍ പുറത്തായി. 61 റണ്‍സായിരുന്നു അപ്പോള്‍ വാര്‍ണറുടെ വ്യക്തിഗത സ്കോര്‍. എക്സ്ട്രാ കവറില്‍ യശസ്വി ജയ്സ്വാളാണ് വാര്‍ണറെ ക്യാച്ചെടുത്ത് പുറത്താക്കിയത്.
ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 57 റണ്‍സ് തോല്‍വിയുമായി തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിനായി 65 റണ്‍സെടുത്ത് ടോപ് സ്കോററായെങ്കിലും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ടീമിനെ ജയത്തിലെത്തിക്കാനായില്ല.ഏകദിന ബാറ്റിംഗിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 55 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറുടെ മെല്ലപ്പോക്കും രാജസ്ഥാനെതിരായ ഡല്‍ഹിയുടെ കനത്ത തോല്‍വിക്ക് കാരണമായി. തുടക്കം മുതല്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ നങ്കൂരമിട്ട് കളിച്ച വാര്‍ണര്‍ക്ക് പിന്തുണ നല്‍കാനും ആരുമുണ്ടായില്ല.
ഇതിനിടെ രാജസ്ഥാന്‍റെ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ മുുരുഗന്‍ അശ്വിന്‍ എറിഞ്ഞ പതിനേഴാം ഓവറിലെ അഞ്ചാം പന്തില്‍ വാര്‍ണര്‍ പുറത്തായി. 61 റണ്‍സായിരുന്നു അപ്പോള്‍ വാര്‍ണറുടെ വ്യക്തിഗത സ്കോര്‍. എക്സ്ട്രാ കവറില്‍ യശസ്വി ജയ്സ്വാളാണ് വാര്‍ണറെ ക്യാച്ചെടുത്ത് പുറത്താക്കിയത്. ക്രീസ് വിട്ട വാര്‍ണര്‍ പിന്നീട് വീണ്ടും ബാറ്റിംഗിനായി തിരിച്ചെത്തുന്നതാണ് കണ്ടത്. കാര്യമറിയാതെ ആരാധകര്‍ അന്തം വിട്ടെങ്കിലും പിന്നീട് അമ്പയര്‍ നോ ബോള്‍ വിളിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്.മുരുഗന്‍ അശ്വിന്‍ പന്തെറിയുമ്പോള്‍ സര്‍ക്കിളിന് പുറത്ത് നിന്നാണ് ജയ്‌സ്വാള്‍ എക്സ്ട്രാ കവറില്‍ വാര്‍ണറുടെ ക്യാച്ചെടുത്തത്. പരമാവധി അഞ്ച് ഫീല്‍ഡര്‍മാരെ മാത്രമെ സര്‍ക്കിളിന് പുറത്ത് അനുവദിക്കൂ എന്ന ഘട്ടത്തിലാണ് ജയ്സ്വാള്‍ ആറാമനായി എക്സ്ട്രാ കവറില്‍ ഫീല്‍ഡ് ചെയ്തത്.
undefined
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ നോട്ടപ്പിശകായിരുന്നു ഇത്. ബൗളറെയും കീപ്പറെയും കൂടാടെ സര്‍ക്കിളിനകത്ത് നാല് ഫീല്‍ഡര്‍മാര്‍ വേണമെന്നിരിക്കെയാണ് ജയ്സ്വാള്‍ മുരുഗന്‍ അശ്വിന്‍ പന്ത് റിലീസ് ചെയ്യുമ്പോള്‍ സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്തത്.ഇതോടെ അമ്പയര്‍ വീഡിയോ റീപ്ലേ കണ്ടശേഷം നോ ബോള്‍ വിളിക്കുകയായിരുന്നു.
പരിക്കില്ല, എന്നിട്ടും നിര്‍ണായക പോരാട്ടത്തില്‍ ആര്‍ച്ചറെ ഇറക്കാതെ മുംബൈ; കാരണം ഇതാണ്
എന്നാല്‍ ഇതിനിടെ വാര്‍ണര്‍ ക്രീസ് വിട്ടിരുന്നു. തിരിച്ചെത്തിയെങ്കിലും തോല്‍വി ഉറപ്പിച്ച ഡല്‍ഹിയ്ക്കായി അത്ഭുതങ്ങളൊന്നും കാട്ടാന്‍ വാര്‍ണര്‍ക്കായില്ല. നാലു റണ്‍സ് കൂടി വ്യക്തിഗത സ്കോറിനോട് കൂട്ടിച്ചേര്‍ത്ത് പത്തൊമ്പതാം ഓവറില്‍ ചാഹലിന്‍റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കി വാര്‍ണര്‍ മടങ്ങി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ചപ്പോള്‍ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ ആയുള്ളു.