സഞ്ജു എന്താണെന്ന് ഈ ഒറ്റ വീഡിയോ പറഞ്ഞുതരും; പുറത്തായതും അതിരുവിട്ട ആഹ്‌ളാദവുമായി കോലി- വീഡിയോ

By Web Team  |  First Published May 15, 2023, 4:12 PM IST

ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം കാണിക്കാതെ അലക്ഷ്യ ഷോട്ട് കളിച്ച് സഞ്ജു വെയ്‌ന്‍ പാര്‍നലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താവുകയായിരുന്നു


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വികളിലൊന്നാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് നേരിട്ടത്. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് 10.3 ഓവറില്‍ വെറും 59 റണ്‍സില്‍ ഓള്‍ഔട്ടായി 112 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു റോയല്‍സ്. രാജസ്ഥാന്‍റെ ടോപ് ത്രീ വെറും ഏഴ് റണ്‍സിനിടെ മടങ്ങിയപ്പോള്‍ സഞ്ജു സാംസണിന്‍റെ വിക്കറ്റ് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോലി അമിതാഹ്‌ളാദത്തിലൂടെ ആഘോഷിക്കുന്നതാണ് മൈതാനത്ത് കണ്ടത്. സഞ‌്ജുവിന്‍റെ വിക്കറ്റ് ആര്‍സിബിക്ക് എത്രത്തോളം നിര്‍ണായമാണ് എന്ന് തെളിയിക്കുന്നതായി ഈ വീഡിയോ. 

172 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ റോയല്‍സിന് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും ജോസ് ബട്‌ലറേയും പൂജ്യത്തില്‍ നഷ്‌ടമായി. ജയ്‌സ്വാളിനെ മുഹമ്മദ് സിറാജും ബട്‌ലറെ വെയ്‌ന്‍ പാര്‍നലുമാണ് പുറത്താക്കിയത്. ഇതിന് ശേഷം മൂന്നാം നമ്പര്‍ താരവും നായകനുമായ സഞ്ജു സാംസണും അതിവേഗം പുറത്തായി. ക്യാപ്റ്റന്‍റെ ഉത്തരവാദിത്തം കാണിക്കാതെ അലക്ഷ്യ ഷോട്ട് കളിച്ച് സഞ്ജു വെയ്‌ന്‍ പാര്‍നലിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അനൂജ് റാവത്തിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. 5 പന്തില്‍ 4 റണ്‍സ് മാത്രമേ സഞ്ജു നേടിയുള്ളൂ. സഞ്ജു പുറത്തായതോടെ 1.4 ഓവറില്‍ 7-3 എന്ന നിലയില്‍ പരുങ്ങലിലായി റോയല്‍സ്. ആര്‍സിബി താരം വിരാട് കോലി മത്സരത്തില്‍ ഏറ്റവും ആഘോഷിച്ചത് സഞ്ജുവിന്‍റെ വിക്കറ്റായിരുന്നു. ആ ദൃശ്യങ്ങള്‍ കാണാം. 

Anuj Rawat waited an eternity to complete a 🔝 catch ☝️ - and you can see what it meant to Virat Kohli! | pic.twitter.com/RCsNJ5qbiU

— JioCinema (@JioCinema)

Latest Videos

undefined

നേരത്തെ ആര്‍സിബിയെ ഫാഫ് ഡുപ്ലസിസ്(44 പന്തില്‍ 55), ഗ്ലെന്‍ മാക്‌സ്‌വെല്‍(33 പന്തില്‍ 54), അനൂജ് റാവത്ത്(11 പന്തില്‍ 29*) എന്നിവരാണ് മോശമല്ലാത്ത സ്കോറിലെത്തിച്ചത്. വിരാട് കോലി 18 റണ്‍സില്‍ പുറത്തായപ്പോള്‍ ആദം സാംപയും കെ എം ആസിഫും രണ്ട് വീതവും സന്ദീപ് ശര്‍മ്മ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ ജോ റൂട്ട്(15 പന്തില്‍ 10), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(19 പന്തില്‍ 35) മാത്രമാണ് റോയല്‍സിനായി രണ്ടക്കം കണ്ടത്. 10 റണ്‍സിന് മൂന്ന് വിക്കറ്റുമായി വെയ്‌ന്‍ പാര്‍നലാണ് രാജസ്ഥാന് കനത്ത തിരിച്ചടി നല്‍കിയത്. മൈക്കല്‍ ബ്രേസ്‌വെല്ലും കരണ്‍ ശര്‍മ്മയും രണ്ട് വീതവും ഗ്ലെന്‍ മാക്‌സ്‌വെല്ലും മുഹമ്മദ് സിറാജും ഓരോരുത്തരേയും പുറത്താക്കി. 

Read more: പരാഗിനെ വിമര്‍ശിക്കുന്നവര്‍ കണ്ടോളൂ, ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് കിംഗ് കോലിയാണ്- വൈറല്‍ വീഡിയോ

click me!