ഷമിക്കെതിരെ സിക്‌സ്! കൂടെ രവി ശാസ്ത്രിയുടെ കമന്ററിയും; സോഷ്യല്‍ മീഡിയ ഭരിച്ച് വിഷ്ണു വിനോദ്- വീഡിയോ

By Web Team  |  First Published May 13, 2023, 10:29 AM IST

20 പന്തുകള്‍ നേരിട്ട വിഷ്ണു 30 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. ഇതില്‍ മുഹമ്മദ് ഷമി, അല്‍സാരി ജോസഫ് എന്നിവര്‍ക്കെതിരെ നേടിയ സിക്‌സുകളും ഉള്‍പ്പെടും.


മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന്റെ വിജയത്തിന് പിന്നാലെ ട്വിറ്ററില്‍ ട്രന്‍ഡിംഗായി മലയാളി താരം വിഷ്ണു വിനോദ്. മുംബൈ തകരുമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ വിഷ്ണു, സൂര്യുകുമാറിനൊപ്പം 65 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. 

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിഷ്ണു ഐപിഎല്‍ ഖളിക്കുന്നത്. 2017ല്‍ റോയല്‍ ചലഞ്ചേഴ്്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് വിഷ്ണു അവസാനമായി കളിച്ചത്. മൂന്ന് ഇന്നിംഗ്‌സുകളിലായി 26 പന്തുകള്‍ നേരിട്ട വിഷ്ണുവിന് 19 റണ്‍സ് മാത്രമാണ് സാധിച്ചത്. പിന്നീട് ഇപ്പോഴാണ് താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

Latest Videos

undefined

20 പന്തുകള്‍ നേരിട്ട വിഷ്ണു 30 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. ഇതില്‍ മുഹമ്മദ് ഷമി, അല്‍സാരി ജോസഫ് എന്നിവര്‍ക്കെതിരെ നേടിയ സിക്‌സുകളും ഉള്‍പ്പെടും. ഷമിക്കെതിരെ നേടിയ സിക്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കൂടെ രവി ശാത്രിയുടെ കമന്ററിയും. വീഡിയോ കാണാം...

This Vishnu Vinod six to Shami is living rent free in my mind. Contender for the shot of this IPL. pic.twitter.com/x5TjU01EDW

— R A T N I S H (@LoyalSachinFan)

One of the best shot.

Literally had goosebumps at that moment, Vishnu vinod where had you been all these days.! https://t.co/8EypYFg8Da

— Prashant Mailar (@Rakshit_adict)

Numma Payyan ❤️🔥 pic.twitter.com/O02vk9vKzi

— Adarsh Ps (@adarshps1998)

Not facing many full tosses in the nets is why many quality batters return to being out on full tosses in the middle of a good innings, Vishnu Vinod yesterday being the latest example. Yashaswi some days ago.. list goes on.

— Jaammii..🏏 (@Jaammiing)

ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാല്‍, പവര്‍ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇഷാന്‍ കിഷനെയും മടക്കി റാഷിദ് ഖാന്‍ മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്‍കി. 

രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന്‍ കിഷന്‍ 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന്‍ തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അല്‍സാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ഇരുവരുടേയും ബാറ്റിന്റെ ചൂടറിഞ്ഞു.
 

click me!