ഐപിഎല്‍ തുടരുമെന്നുള്ള ബിസിസിഐയുടെ പ്രഖ്യാപനത്തെ ആഘോഷത്തോടെയാണ് വിവിധ ഫ്രാഞ്ചൈസികള്‍ എതിരേറ്റത്. എട്ട് ഫ്രാഞ്ചൈസികളും ഐപിഎല്ലിന്റെ തിരിച്ചുവരവ് ആഘോഷമാക്കി.
ജയ്പൂര്‍: പാതിവഴിയില്‍ മുടങ്ങിയ ഐപിഎല്‍ സെപ്റ്റംബറില്‍ പുനഃരാരംഭിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. യുഎഇയാണ് ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വേദിയാവുക. 31 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഐപിഎല്‍ തുടരുമെന്നുള്ള ബിസിസിഐയുടെ പ്രഖ്യാപനത്തെ ആഘോഷത്തോടെയാണ് വിവിധ ഫ്രാഞ്ചൈസികള്‍ എതിരേറ്റത്. എട്ട് ഫ്രാഞ്ചൈസികളും ഐപിഎല്ലിന്റെ തിരിച്ചുവരവ് ആഘോഷമാക്കി. 'ഹേ ബേബി' എന്ന സിനിമയിലെ ഗാനത്തിന് ചുവടുവച്ചാണ് രാജസ്ഥാന്‍ തിരിച്ചുവരവ് ആഘോഷമാക്കിയത്. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ കാണാം...
Wait, what? 🤔🙊😂 | | pic.twitter.com/63GIT4BGAp
— Rajasthan Royals (@rajasthanroyals)അതേസമയം മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിന്റെ ചിത്രം ഒരിക്കല്‍കൂടി പങ്കുവച്ചു.
UAE, we are coming back! 🇦🇪 pic.twitter.com/M5iCXgZaMi
— Mumbai Indians (@mipaltan)
മെയ് നാലിനാണ് കഴിഞ്ഞ ഐപിഎല്‍ 14-ാം സീസണ്‍ നിര്‍ത്തിവച്ചത്. താരങ്ങള്‍ കൊവിഡ് ബാധിച്ചതോടെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. യുഎഇയ്ക്ക് പുറമെ ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും വേദികളായി പരിഗണിച്ചിരുന്നു.
😁✅
🥳✅
💛✅
Get your whistles ready for the second half at 🇦🇪!
🗓️ SEP-OCT! 🦁 pic.twitter.com/r23wtOpGOO
🚨 UAE CALLING 🚨
Just the news we’ve been waiting for! 🥳 pic.twitter.com/UMyo1Q7UZT