രാജസ്ഥാന്‍ റോയല്‍സില്‍ വിഷു ആഘോഷം! ഈ ദേശത്തെ വഴി അറിയില്ലെന്ന് ബോള്‍ട്ട്; ഏറ്റെടുത്ത് മലയാളികള്‍- വീഡിയോ

By Web Team  |  First Published Apr 15, 2023, 10:56 PM IST

അതുകൊണ്ടുതന്നെ മലയാളികളുമായി ബന്ധപ്പെട്ടതൊന്നും രാജസ്ഥാന്‍ ഓര്‍മിക്കാറുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മലയാള സിനിമ താരങ്ങളായ ബിജു മേനോന്‍, ജയറാം എന്നിവരെത്തിയതും രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.


ജയ്പൂര്‍: മലയാളികളുടെ ആഘോഷമാണ് വിഷു. എന്നാല്‍ രാജസ്ഥാനിലും വിഷു ആഘോഷിക്കുന്നവരുണ്ട്. വേറെ എവിടേയുമല്ല, മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ. നാല് മലയാളികളാണ് നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനുള്ളത്. ഒന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ. ദേവ്ദത്ത് പടിക്കല്‍, കെ എം ആസിഫ്, അബ്ദുള്‍ ബാസിത് എന്നിവരും രാജസ്ഥാനില്‍ തന്നെ. മലയാളികളുടെ ഐപിഎല്‍ ക്ലബെന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ വിളിക്കാറ്. 

അതുകൊണ്ടുതന്നെ മലയാളികളുമായി ബന്ധപ്പെട്ടതൊന്നും രാജസ്ഥാന്‍ ഓര്‍മിക്കാറുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ മലയാള സിനിമ താരങ്ങളായ ബിജു മേനോന്‍, ജയറാം എന്നിവരെത്തിയതും രാജസ്ഥാന്‍ റോയല്‍സ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിന് മുമ്പ് യൂസ്‌വേന്ദ്ര ചാഹലും സഞ്ജുവുമൊത്തുള്ള വീഡിയോയും സോഷ്യല്‍ മീഡിയ ഭരിച്ചു. ഇപ്പോഴിതാ വിഷു ആഘോഷിക്കാനും റോയല്‍സ് മറന്നില്ല. അതും മലയാള സിനിമയിലെ ഡയലോഗുകള്‍ കൂട്ടിചേര്‍ത്തുവച്ച്.

Latest Videos

undefined

ആസിഫാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. രാജസ്ഥാന്റെ ന്യൂസിലന്‍ഡ് താരം ട്രന്റ് ബോള്‍ട്ട്, സഞ്ജു സാംസണ്‍, ദേവ്ദത്ത്, കുല്‍ദീപ് സെന്‍ എന്നിവരെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. ഇതിനിടെ ബോള്‍ട്ടിനെ, കുല്‍ദീപ് സെന്‍ ഓടിക്കുന്നുമുണ്ട്. രസകരമായ വീഡിയോ കാണാം... 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MALLUSTHAAN (@mallusthaan)

രാജസ്ഥാന്‍ റോയല്‍സ് ഒരു മലയാളി ടീം തന്നെയാണ് ആരാധകര്‍ കമന്റുകൡ പറയുന്നത്. ടീമിന് മലയാളി ക്യാപ്റ്റനുണ്ടായതുകൊണ്ടുള്ള ഗുണമിതാണെന്നും മറ്റുചിലര്‍. നാളെയാണ് (16ന്) രാജസ്ഥാന്റെ അടുത്ത മത്സരം. നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് രാജസ്ഥാന്‍ നേരിടുക. കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഗുജറാത്ത് കിരീടം നേടിയത്. ഗുജറാത്തിന്റെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.
 

click me!