മാര്‍ക്രമിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ദുരന്തമായി, ഗോള്‍ഡന്‍ ഡക്ക്! മനോഹരം ക്രുനാലിന്റെ പന്ത്- വീഡിയോ

By Web Team  |  First Published Apr 7, 2023, 8:48 PM IST

എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നിത്. എന്നാല്‍ അരങ്ങേറ്റം ദുരന്തത്തില്‍ അവസാനിച്ചു. സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായി ഈ സീസണിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ കൊണ്ടുവന്നത്.


ലഖ്‌നൗ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനാണ് സാധിച്ചത്. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദിനെ ലഖ്‌നൗ സ്പിന്നര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ക്രുനാല്‍ പാണ്ഡ്യയും രണ്ട് പേരെ പുറത്താക്കിയ അമിത് മിശ്രമയുമാണ് ഹൈദരാബാദിനെ തകര്‍ത്തത്. 

എയ്ഡന്‍ മാര്‍ക്രം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നിത്. എന്നാല്‍ അരങ്ങേറ്റം ദുരന്തത്തില്‍ അവസാനിച്ചു. സണ്‍റൈസേഴ്‌സ് ക്യാപ്റ്റനായി ഈ സീസണിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ കൊണ്ടുവന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ മത്സരത്തില്‍ മാര്‍ക്രം ഉണ്ടായിരുന്നില്ല. 

Latest Videos

undefined

എന്നാല്‍ അരങ്ങേറ്റം മാര്‍ക്രം മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷമായെന്ന് മാത്രം. നേരത്തെ ആദ്യ പന്തില്‍ തന്നെ മാര്‍ക്രം ബൗള്‍ഡായി. ക്രുനാല്‍ പാണ്ഡ്യയാണ് മാര്‍ക്രമിനെ പുറത്താക്കിയത്. വീഡിയോ കാണാം...
 

Krunal Pandya on song here!

Picks up two key wickets in as many deliveries.

Anmolpreet Singh and Aiden Markram depart.

Live - https://t.co/7Mh0bHCrTi pic.twitter.com/33W5Uf4Gpv

— IndianPremierLeague (@IPL)

Krunal Pandya is having a stellar outing, having taken two wickets in two consecutive deliveries. Anmolpreet Singh and Aiden Markram have been sent back to the pavilion. He bowled 3 over gave 17 run and took 3 important wickets. pic.twitter.com/Q6OzC7DLHr

— Asheesh (@Asheesh00007)

Aiden Markram today. pic.twitter.com/4uHjRhXIFY

— Sai Teja (@csaitheja)

Thu 💦 🍊 pic.twitter.com/fBXg7V7vxI

— 𝐆𝐓 🐅 (@GT0221)

മൂന്നാം ഓവറില്‍ തന്നെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. പാണ്ഡ്യയുടെ പന്തില്‍ ഷോര്‍ട്ട് കവറില്‍ മാര്‍കസ് സ്‌റ്റോയിനിസ് ക്യാച്ച് നല്‍കിയാണ് അഗര്‍വാള്‍ (8) മടങ്ങി. എട്ടാം ഓവറില്‍ അന്‍മോല്‍പ്രീതിനെ ക്രുനാല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ എയ്ഡന്‍ മാര്‍ക്രം (0) ബൗള്‍ഡായി. ഹാരി ബ്രൂക്കാവട്ടെ (3) രവി ബിഷ്‌ണോയിക്ക് വിക്കറ്റ് നല്‍കി. നിക്കോളാസ് പുരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു ബ്രൂക്കിനെ. 

28 പന്തുകള്‍ നേരിട്ട വാഷിംഗ്ടണ്‍ സുന്ദറിന് ഒരു ബൗണ്ടറി പോലും നേടാനായില്ല. 16 റണ്‍സെടുത്ത സുന്ദര്‍, മിശ്രയുടെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി. ആദില്‍ റഷീദിനേയും (4) മിശ്ര മടക്കി. ഉമ്രാന്‍ (0) റണ്ണൗട്ടായി. അബ്ദുള്‍ സമദാണ് (10 പന്തില്‍ 21) സ്‌കോര്‍ 100 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അന്‍മോല്‍പ്രീത് സിംഗ് (വിക്കറ്റ് കീപ്പര്‍), മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡ്ന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, അബ്ദുള്‍ സമദ്, ഭുവനേശവര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍, ആദില്‍ റഷീദ്.  

ലഖ്നൗ സൂപ്പര്‍ ജെയന്റ്സ്: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കെയ്ല്‍ മയേഴ്സ്, ദീപക് ഹൂഡ, മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെഫേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അമിത് മിശ്ര, യഷ് ഠാക്കൂര്‍, ജയ്ദേവ് ഉനദ്ഖട്, രവി ബിഷ്ണോയ്.

click me!