ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് വേണമെന്ന് എഐഎഡിഎംകെ എംഎല്‍എ; ജയ് ഷായോട് ചോദിക്കൂവെന്ന് ഉദയനിധി- വീഡിയോ

By Web Team  |  First Published Apr 12, 2023, 4:04 PM IST

ചെപ്പോക്കില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങളള്‍ക്കും 400 ടിക്കറ്റ് വീതം സര്‍ക്കാരിന് ലഭിക്കുന്നുവെന്നും എന്നാല്‍ അതിലൊന്ന് പോലും എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്നില്ലെന്നുമായിരുന്നു അദ്ദേത്തിന്റെ പരാതി. 


ചെന്നൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ചരിത്രവിജയങ്ങള്‍ സ്വന്തമാക്കിയ ചെപ്പോക്കില്‍ ഈ സീസണിലെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെയായിരുന്നു. ചെന്നൈ 12 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റഴിഞ്ഞിരുന്നു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ ടിക്കിറ്റിന് കടുത്ത ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗം ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ചില രസകരമായ ചര്‍ച്ചയ്ക്കും വഴിവച്ചു.

സഭയിലും വിഷയം ടിക്കറ്റ് തന്നെയായിരന്നു. എഐഎഡിഎംകെ എംഎല്‍എ എസ്പി വേലുമണിയാണ് ചോദ്യമുന്നയിച്ചത്. ചെപ്പോക്കില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങളള്‍ക്കും 400 ടിക്കറ്റ് വീതം സര്‍ക്കാരിന് ലഭിക്കുന്നുവെന്നും എന്നാല്‍ അതിലൊന്ന് പോലും എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്നില്ലെന്നുമായിരുന്നു അദ്ദേത്തിന്റെ പരാതി. 

Latest Videos

undefined

ചോദ്യത്തിന് മറുപടി പറഞ്ഞത് സംസ്ഥാന കായികമന്ത്രിയും സിനിമാ നടനുമായ ഉദയനിധി സ്റ്റാലിന്‍. അദ്ദേഹത്തിന്റെ മറുപടി ഏറെ രസകരമായിരുന്നു. ''നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. നിങ്ങള്‍ ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ടിക്കറ്റ് നല്‍കിയിട്ടുണ്ടോയെന്ന് എനിക്ക് അറിയില്ല. മാത്രമല്ല, ഐപിഎല്‍ നടത്തുന്നത് ബിസിസിഐയാണ്. താങ്കളുടെ അടുത്ത സുഹൃത്തായ അമിത് ഷായുടെ മകന്‍ ജയ് ഷായാണ് ബിസിസിഐയെ നയിക്കുന്നത്. 

ടിക്കറ്റ് നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കൂ. ഞങ്ങള്‍ ചോദിച്ചാല്‍ കിട്ടില്ല. ഞങ്ങളെ കേള്‍ക്കാന്‍ അദ്ദേഹം നില്‍ക്കില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നത് അദ്ദേഹം കേള്‍ക്കും. അഞ്ച് ടിക്കറ്റുകള്‍ വീതം ഓരോ എംഎല്‍എയ്ക്കും നല്‍കാന്‍ അദ്ദേഹത്തിനോട് ആവശ്യപ്പെടൂ. അതിന്റെ പൈസ കൊടുക്കാനും ഞങ്ങള്‍ തയ്യാറാണ്.'' ഉദയനിധി പരിഹാസത്തോടെ മറുപടി പറഞ്ഞു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ, ബിജെപിക്കൊപ്പം ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഉദയനിധി ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയതും. വീഡിയോ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DMK FOR TN (@dmk_2024_)

സ്വന്തം ചിലവില്‍ ചെപ്പോക്ക്- തിരുവള്ളിക്കേനി നിയോജക മണ്ഡലത്തില്‍ വളര്‍ന്നുവരുന്ന 150 കുട്ടിക്രിക്കറ്റര്‍മാര്‍ക്ക് ഐപിഎല്‍ കാണാന്‍ സ്വന്തം ചെലവില്‍ ടിക്കറ്റ് നല്‍കുന്നുണ്ടെന്ന് ഉദയനിധി സഭയില്‍ വ്യക്താക്കി.

അന്ന് ബാബറെ സെഞ്ചുറി മോഹിയാക്കി, ഇന്ന് വാളോങ്ങിയത് കോലിക്കെതിരെ; കമന്റേറ്റർക്കെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

click me!