ഇതിലൊന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രീസില്‍ നിന്ന് 111 മീറ്റര്‍ ദൂരെ പോയിവീണത്
ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിക്‌സര്‍ മഴ പൊഴിച്ചപ്പോള്‍ ശിവം ദുബെയുടെ ബാറ്റില്‍ നിന്ന് പിറന്നവയില്‍ 111 മീറ്റര്‍ സിക്‌സും. അഞ്ച് പടുകൂറ്റന്‍ സിക്‌സുകള്‍ ദുബെ നേടിയപ്പോഴായിരുന്നു ഇതിലൊന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ക്രീസില്‍ നിന്ന് 111 മീറ്റര്‍ ദൂരെ പോയി വീണത്. ഈ സീസണില്‍ 111 മീറ്ററിന് പുറമെ 103, 101 മീറ്റര്‍ സിക്‌സുകളും ദുബെയുടെ ബാറ്റില്‍ നിന്ന് പറന്നുകഴിഞ്ഞു. ഐപിഎല്ലില്‍ ആര്‍സിബിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ബാറ്ററാണ് ശിവം ദുബെ. 46(32), 95*(46), 52(27) എന്നിങ്ങനെയാണ് സ്‌കോറുകള്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സിഎസ്‌കെ ദേവോണ്‍ കോണ്‍വേ, ശിവം ദുബെ എന്നിവരുടെ മിന്നല്‍ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 226 റണ്‍സ് പടുത്തുയര്‍ത്തി. 45 പന്തില്‍ 83 റണ്‍സെടുത്ത ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ശിവം ദുബെ 27 പന്തില്‍ 52 നേടി. നാലാമനായി ക്രീസിലെത്തിയ ദുബെ രണ്ട് ഫോറും അഞ്ച് സിക്‌സറും നേടിയപ്പോള്‍ 192.59 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 20 പന്തില്‍ 37 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും ചെന്നൈയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായമായി.
undefined
റുതുരാജ് ഗെയ്‌ക്‌വാദ്(6 പന്തില്‍ 3), അമ്പാട്ടി റായുഡു(6 പന്തില്‍ 14), രവീന്ദ്ര ജഡേജ(8 പന്തില്‍ 10), മൊയീന്‍ അലി(9 പന്തില്‍ 19*), എം എസ് ധോണി(1 പന്തില്‍ 1*) എന്നിങ്ങനെയായിരുന്നു മറ്റ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെ സ്കോറുകള്‍.
2019: debut for 🏏
Now: Chief destructor against them for 💛
Shivam Dube's attack mode was 🔛 with the bat🔥 | pic.twitter.com/jTnfAAccOL
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.
സബ്‌സ്റ്റിറ്റ്യൂട്ട്സ്: ആകാശ് സിംഗ്, ഡ്വെയ്‌ന്‍ പ്രിറ്റോറിയസ്, സുഭാന്‍ഷു സേനാപതി, ഷെയ്‌ക് റഷീദ്, ആര്‍എസ് ഹങ്കര്‍ഗേക്കര്‍.
Read more: ഇത്തവണ പവര്‍പ്ലേ പവറാക്കി മുഹമ്മദ് സിറാജ്; ഐപിഎല്‍ 2023ല്‍ സവിശേഷ നേട്ടം